
തൃശൂര്‍: കൊച്ചിയില്‍ യുവാവിന് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ തൃശൂരില്‍ 27 പേരും നിരീക്ഷണത്തിലുണ്ട്. വിദ്യാര്‍ഥി പോയിരുന്ന സ്ഥാപനത്തിലെ വിദ്യാര്‍ഥികളാണ് നിരീക്ഷണത്തിലുള്ളത്. ഇവരോട് രണ്ടാഴ്ച സമയത്തേക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ഇതില്‍ 17 പേര്‍ പുരുഷന്മാരും , 10 പേര്‍ സ്ത്രീകളുമാണ്. ആര്‍ക്കും രോഗ ലക്ഷണങ്ങള്‍ ഇല്ല. പറവൂര്‍ സ്വദേശിക്കാണ് നിലവില്‍ നിപ സ്ഥിരീകരിച്ചിരിക്കുന്നത്. തൊടുപുഴ കൊളേജ് വിദ്യാര്‍ത്ഥിയാണ് ഇത്. നേരത്തെ തൃശൂരില്‍ വിദ്യാര്‍ത്ഥി ഒരു ക്യാമ്പ് അറ്റന്‍ഡ് ചെയ്തിരുന്നു. വിദ്യാര്‍ത്ഥിയുമായി അടുത്ത് ഇടപഴകിയവരും നിരീക്ഷണത്തിലാണ്.
അതേ സമയം മൂന്ന് പേര്‍ കൊല്ലത്ത് നിരീക്ഷണത്തിലായിരുന്നു. ഇവരില്‍ രണ്ടുപേരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇവര്‍ക്ക് നേരിയ പനിയും തൊണ്ടയില്‍ അസ്വസ്ഥതയും ഉണ്ട്. നിപ സ്ഥിരീകരിച്ച വിദ്യാര്‍ഥിയുടെ സഹപാഠികളാണ് ഇവര്‍. തൊടുപുഴയിലെ കോളേജില്‍ ഇവര്‍ ഒരുമിച്ചാണ് പഠിച്ചിരുന്നത്. പിന്നീട് തൃശൂരില്‍ നടന്ന പരിശീലന പരിപാടിയിലും ഇവര്‍ യുവാവിനൊപ്പം ഉണ്ടായിരുന്നു. ഇവരില്‍ രണ്ട് പേര്‍ കൊട്ടാരക്കര സ്വദേശികളും ഒരാള്‍ തഴവ സ്വദേശിയുമാണെന്നാണ് വിവരം.
Post Your Comments