കൊല്ലം: നിപ സംശയത്തില്‍ കൊല്ലത്ത് നാലു പേര്‍ നിരീക്ഷണത്തിലെന്ന് സൂചന. നിപ വെറസ് ബാധയെന്ന സംശയത്തില്‍ എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ സഹപാഠികളായ രണ്ടു പേരാണ് നിരീക്ഷണത്തിലുള്ളത്. വിദ്യാര്‍ത്ഥിക്കൊപ്പം തൃശ്ശൂരിലെ തൊഴില്‍ പരിശീലന പരിപാടിയില്‍ ഇവരും പങ്കെടുത്തിരുന്നു. ഇവര്‍ കൊല്ലം സ്വദേശികളാണ്. മറ്റു രണ്ട് പേര്‍ രോഗിയെ ചികിത്സിച്ച നഴ്‌സുമാരാണ്.
നിരീക്ഷണത്തിലുള്ള വിദ്യാര്‍ത്ഥികളില്‍ രണ്ടു പേര്‍ക്ക് നേരിയ പനിയും തൊണ്ടയില്‍ അസ്വസ്ഥതയുണ്ട്. ഒരാളെ മെഡിക്കല്‍ കോളേജിലെ ഐസലോഷന്‍ വാര്‍ഡിലേയ്ക്ക് മാറ്റി.
കൊല്ലത്ത് മൂന്നു പേര്‍ നിരീക്ഷണത്തിലായ സാഹചര്യത്തില്‍ ജില്ലയിലെ ആശുപത്രികളില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കും. പാരിപ്പള്ളി മെഡിക്കല്‍ കേളേജിലും കൊല്ലം ജില്ലാ ആശുപത്രിയിലുമാണ് ഐസലേഷന്‍ വാര്‍ഡ് ഒരുക്കുക.
കൊല്ലത്ത് മൂന്നു പേര്‍ നിരീക്ഷണത്തിലായ സാഹചര്യത്തില്‍ ജില്ലയിലെ ആശുപത്രികളില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കും. പാരിപ്പള്ളി മെഡിക്കല്‍ കേളേജിലും കൊല്ലം ജില്ലാ ആശുപത്രിയിലുമാണ് ഐസലേഷന്‍ വാര്‍ഡ് ഒരുക്കുക.
Post Your Comments