Latest NewsLife StyleHealth & Fitness

നിപ; പഴങ്ങള്‍ കഴിക്കാന്‍ പേടിക്കണോ?

തിരുവനന്തപുരം: കേരളത്തില്‍ നിപ വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്. വവ്വാലുകളില്‍ നിന്നാണ് രോഗം പകരുന്നതെന്ന സംശയമുള്ളതിനാല്‍ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. വവ്വാലിന്റെ സ്രവങ്ങളിലൂടെയും കാഷ്ഠത്തിലൂടെയും വൈറസ് പകരുമെന്നതിനാല്‍ വവ്വാലുകള്‍ കടിച്ചതോ കേടുപാടുകള്‍ ഉള്ളതോ ആയ പഴങ്ങള്‍ കഴിക്കരുതെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരുതരത്തിലുള്ള പഴങ്ങളും കഴിക്കരുത് എന്ന നിലയിലേക്കെത്തി കാര്യങ്ങള്‍. പഴങ്ങളില്‍ നിന്നാണ് നിപ മനുഷ്യരിലേക്ക് എത്തുന്നത് എന്നാണ് സോഷ്യല്‍ മീഡിയയിലടക്കം പ്രചരിക്കുന്ന ഒരു വാര്‍ത്ത. ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ? ശരിക്കും പഴങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കേണ്ടതുണ്ടോ?

വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം വരാനുളള സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പും ഡോക്ടര്‍മാരും വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ പക്ഷിമൃഗാദികളും വവ്വാലും കടിച്ച പഴങ്ങള്‍ കഴിക്കാന്‍ പാടില്ലെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്. വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ കഴിക്കരുത്, വവ്വാലുകളുളള സ്ഥലങ്ങളിലെ കള്ള് ഒഴിവാക്കുക, പകുതി കടിച്ചത്, കേടായ പഴങ്ങള്‍ തുടങ്ങിയ കഴിക്കരുത് എന്നും മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. സുല്‍ഫി പറയുന്നു. എന്നാല്‍ കേടുപാടുകളില്ലാത്ത നല്ല പഴങ്ങള്‍ പഴങ്ങള്‍ നന്നായി തെലി കളഞ്ഞ് കഴിക്കാം. പഴങ്ങള്‍ കഴിക്കുന്നതിന് മുന്‍പ് നന്നായി കഴുകി വൃത്തിയാക്കണം. നിലത്ത് വീണുകിടക്കുന്ന പഴങ്ങളും കഴിക്കാതെ ഒഴിവാക്കണം.

വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളെയും പൂച്ചകളെയും തൊടരുത് എന്ന തരത്തിലും പല പ്രചാരണങ്ങളും കേള്‍ക്കുന്നുണ്ട്. ഇവയ്‌ക്കെല്ലാം വൈറസ് വസിക്കാന്‍ സാധ്യതയുണ്ടെങ്കിലും ഒരിക്കലും ഇവ നിപ പരത്തുന്നവയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button