റിയാദ് : മക്കയില്‍ സമാപിച്ച മുസ്‌ലിം, അറബ് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഖത്തറിന് പരക്കെ വിമര്‍ശനം. തീരുമാനങ്ങളില്‍ നിന്ന് ഖത്തര്‍ പിന്നാക്കം പോയതായി ചതുര്‍ രാജ്യങ്ങളുടെ കുറ്റപ്പെടുത്തല്‍. ഇരു വിഭാഗവും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ മക്ക സമ്മേളനം വഴിയൊരുക്കിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് വീണ്ടും അകല്‍ച്ചയിലേക്ക് കാര്യങ്ങള്‍ വഴിമാറുന്നത്.
പോയവാരം മക്കയില്‍ നടന്ന ജി.സി.സി, അറബ് ലീഗ്, ഒ.ഐ.സി ഉച്ചകോടികളില്‍ ഖത്തറിനെ പ്രതിനിധാനം ചെയ്ത് അമീറിനു പകരം പ്രധാനമന്ത്രിയാണ് പെങ്കടുത്തത്. ഗള്‍ഫ് പ്രതിസന്ധി രണ്ടു വര്‍ഷം പിന്നിടുന്ന ഘട്ടത്തില്‍ ഉച്ചകോടിയില്‍ ഖത്തറിന്റെ സാന്നിധ്യവും ഇടപെടലും മഞ്ഞുരുക്കത്തിന് അവസരം ഒരുക്കിയെന്ന വിലയിരുത്തലായിരുന്നു ഉണ്ടായത്. എന്നാല്‍ ഉച്ചകോടി തീരുമാനങ്ങളില്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്ന ഖത്തര്‍ നിലപാടാണ് ചതുര്‍ രാജ്യങ്ങളുടെ എതിര്‍പ്പിനിടയാക്കിയത്. തങ്ങളുമായി വേണ്ടവിധം ചര്‍ച്ച ചെയ്തിട്ടല്ല അന്തിമ പ്രമേയം പാസാക്കിയതെന്നും ഖത്തര്‍ കുറ്റപ്പെടുത്തുന്നു.
Post Your Comments