Latest NewsIndiaCrime

വിവാഹിതനെ പ്രണയിച്ചു; യുവതിക്ക് നേരെ സഹോദരങ്ങളുടെ ആസിഡ് ആക്രമണം

 

നോയ്ഡ: വിവാഹിതനായ വ്യക്തിയെ പ്രണയിച്ചതിനെ തുടര്‍ന്ന് യുവതിയെ ആസിഡൊഴിച്ച് കൊലപ്പെടുത്താന്‍ സഹോദരന്മാരുടെ ശ്രമം. സഹോദരങ്ങളുടെ ആസിഡ് ആക്രമണത്തിനിരയായി ഗുരുതരമായി പരിക്കേറ്റ സല്‍മ(22) നോയ്ഡ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതി വിവാഹിതനായ വ്യക്തിയുമായി പ്രണയത്തിലാണെന്ന് അറിഞ്ഞതോടെ യുവതിയുടെ മൂന്ന് സഹോദരങ്ങള്‍ ചേര്‍ന്ന് ഇവരെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു. സഹോദരങ്ങളായ ഇര്‍ഫാന്‍,റിസ്വാന്‍, ഇംമ്രാന്‍ എന്നിവരാണ് കൊലപാതകശ്രമത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ഇവരെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. ബുലന്ദ്‌സര്‍ സ്വദേശികളാണ് ഇവര്‍.

അതേസമയം സഹോദരങ്ങളുടെ ആക്രമണത്തിനിരയായ യുവതിയുടെ നില മെച്ചപ്പെട്ട് വരുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഏകദേശം ഒരുമാസമെങ്കിലും ആശുപത്രിയില്‍ കഴിയേണ്ടി വരും. എന്നാല്‍, യുവതിയെ പരിചരിക്കാന്‍ ബന്ധുക്കള്‍ വിസ്സമ്മതിച്ചു. ഇതോടെ വനിതാ കോണ്‍സ്റ്റബിളാണ് യുവതിയുടെ പരിചരണത്തിനായി ആശുപത്രിയില്‍ കഴിയുന്നത്.

പ്രദേശത്തെ ഭൂവുടമയുമായി യുവതി അടുപ്പത്തിലായത് സഹോദരന്മാര്‍ എതിര്‍ക്കുകയും ബന്ധത്തില്‍നിന്ന് പിന്മാറാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. യുവതി ഇത് നിരസിച്ചതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. മെയ് അഞ്ചിന് സല്‍മയും സഹോദരങ്ങളും ബന്ധുവിന്റെ വീട്ടിലേക്ക് പോയി. സല്‍മയെ തിരിച്ച് വീട്ടിലേക്ക് സ്‌കൂട്ടറില്‍ കൊണ്ടുവിടാമെന്ന് ഇര്‍ഫാനും റിസ്വാനും അറിയിച്ചു. യാത്രക്കിടെ ദാദ്രിയിലെത്തിയപ്പോള്‍ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ഇവര്‍ യുവതിയെ കഴുത്ത് ഞെരിക്കുകയും ആസിഡ് മുഖത്തൊഴിക്കുകയും ചെയ്യുകയായിരുന്നു. യുവതി മരിച്ചെന്ന് കരുതി പാലത്തിന് ചുവട്ടില്‍ ഉപേക്ഷിച്ച് ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്. രണ്ട് പേര്‍ക്ക് കൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നും ഒരാള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button