Business

ഇന്നത്തെ ഓഹരി വിപണി തുടങ്ങിയത് നേട്ടത്തിൽ

മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി തുടങ്ങിയത് മികച്ച നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്സ് 122.21 പോയിൻ്റ് ഉയർന്നു 39,836.41ലും, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൻ്റെ നിഫ്റ്റി 42.55 പോയിൻ്റ് ഉയർന്നു 11,965.35ലാണ് വ്യാപാരം.

ഹീറോ മോട്ടോഴ്‌സ്, ഏഷ്യൻ പെയിന്റ്, ബജാജ് ഓട്ടോ, പവർഗ്രിഡ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബ്രിട്ടാനിയ, എന്നീ ഓഹരികൾ നേട്ടത്തിലെത്തിയപ്പോൾ എൽ ആൻഡ് ടി, ആക്സിസ് ബാങ്ക്, കൊട്ടക് ബാങ്ക്, എസ്ബിഐ, ഐടിസി ഒഎൻജിസി,ടെക് മഹേന്ദ്ര, ടാറ്റാ മോട്ടോഴ്‌സ്,എം ആൻഡ് എം, എന്നീ ഓഹരികൾ നഷ്ടത്തിലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button