KeralaLatest News

കാര്‍ട്ടൂണുകളില്‍ ലൈംഗികത : രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ്

കോഴിക്കോട്: രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്. പിഞ്ചോമനകള്‍ കണ്ടാസ്വദിക്കുന്ന കാര്‍ട്ടൂണുകളില്‍ ലൈംഗികതയും അസഭ്യതയും കടന്നു കൂടുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. കുട്ടികള്‍ സ്വന്തമായി കാര്‍ട്ടൂണുകള്‍, സിനിമകള്‍ കാണുന്നതിന് മുന്‍പ് അത്തരം വിഡിയോകള്‍ രക്ഷിതാക്കള്‍ തന്നെ പരിശോധിച്ചു (ശ്രദ്ധിച്ചു ) നല്ലതാണോ എന്നുറപ്പു വരുത്തിയ ശേഷം മാത്രമേ കുട്ടികളെ അതു കാണാന്‍ അനുവദിക്കാവൂ എന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ചെറിയ പ്രായത്തില്‍ തന്നെ പല കുട്ടികളും കേബിള്‍, കമ്ബ്യൂട്ടര്‍ നെറ്റ് വര്‍ക്കുകള്‍ എന്നിവ ഉപയോഗിക്കുന്നുണ്ട്. ഇത് പൂര്‍ണമായും തങ്ങളുടെ മേല്‍നോട്ടത്തിലാണെന്ന് രക്ഷിതാക്കള്‍ തന്നെ ഉറപ്പുവരുത്തണം. പുറത്തുനിന്നും വീട്ടില്‍ എത്തുന്ന കുട്ടികളുടെ കൂട്ടുകാരും ഈ നിയന്ത്രണം മനസിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പോലീസ് മുന്നറിയിപ്പു നല്‍കി. ‘പെണ്‍കുട്ടികളുടെ സുരക്ഷ, രക്ഷിതാക്കളുടെ അറിവിലേക്ക്’ എന്ന പേരിലാണ് സമൂഹമാധ്യമത്തില്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയത്. പെണ്‍കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി നിര്‍ദേശങ്ങളാണ് പോലീസ് മുന്നോട്ടുവച്ചത്.

അപരിചതരുടെ ലാളനയ്ക്ക് പാത്രമാവാതിരിക്കാന്‍ ശ്രദ്ധിക്കുക. പരിചയമില്ലാത്തവര്‍ കൊഞ്ചിക്കുക, മടിയില്‍ പിടിച്ചിരുത്തുക, മധുരപലഹാരങ്ങള്‍ വാങ്ങി നല്‍കുക തുടങ്ങിയ പ്രവണതയെ കുറിച്ച് പെണ്‍കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കുക. ഉത്സാഹവതിയായ കുട്ടിയുടെ പെട്ടെന്നുള്ള നിസംഗതയും വിഷാദവും ഉന്മേഷക്കുറവും ശ്രദ്ധയില്‍പ്പെട്ടാല്‍ വളരെ ക്ഷമയോടെ സ്നേഹത്തോടെ അവളില്‍ നിന്നും കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കുക. ജീവിതത്തില്‍ ലൈംഗികതയുടെ പ്രാധാന്യത്തെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും മുതിര്‍ന്ന പെണ്‍കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ (പ്രധാനമായും അമ്മമാര്‍ ) തന്നെ പ്രാഥമിക അവബോധം നല്‍കുക.

സമൂഹത്തില്‍ നിന്നും നേരിടാവുന്ന തെറ്റായ ലൈംഗിക അറിവുകളില്‍ നിന്നും രക്ഷ നേടാന്‍ ഇതവര്‍ക്ക് തുണയാകും. കഴിയുന്നതും മൂന്നു വയസ് കഴിയുമ്പോള്‍ തന്നെ തങ്ങളുടെ സ്വകാര്യ ഭാഗങ്ങളുടെ പ്രാധാന്യം കുട്ടികളെ പറഞ്ഞു മനസിലാക്കിക്കുക. അപരിചിതരെ ഒരിക്കലും തങ്ങളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ അനുവദിക്കാതിരിക്കുന്നതിനും അവരെ പറഞ്ഞു മനസിലാക്കുക. മുതിര്‍ന്നവരില്‍ ആരോടെങ്കിലും കുട്ടിക്ക് പ്രത്യേക അടുപ്പമോ അമിതമായ ഇടപെടലോ സ്നേഹക്കൂടുതലോ തോന്നുന്നുണ്ടെങ്കില്‍ അത്തരക്കാരെ പ്രത്യേകം നിരീക്ഷിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button