Latest NewsKerala

കൊച്ചിയിലെ യുവാവിന് നിപ സ്ഥിരീകരിച്ചിട്ടില്ല : ഫലം മൂന്ന് മണിക്കൂറിന് ശേഷം : 86 പേര്‍ നിരീക്ഷണത്തില്‍ : സംസ്ഥാന ആരോഗ്യവകുപ്പിന്റെ പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ

തിരുവനന്തപുരം : കൊച്ചിയിലെ യുവാവിന് നിപ സ്ഥിരീകരിച്ചിട്ടില്ല അതേസമയം, 86 പേര്‍ നിരീക്ഷണത്തിലാണ്. സംസ്ഥാന ആരോഗ്യവകുപ്പിന്റെ പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ. പനി ബാധിച്ച് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രോഗിക്കു നിപയാണെന്ന് ഇതുവരെ പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. എങ്കിലും നിപയാണെന്നു കരുതിയുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്..
രോഗിയുമായി അടുത്തിടപഴകിയ 86 പേര്‍ നിരീക്ഷണത്തിലാണെന്നും കളമശേരി മെഡിക്കല്‍ കോളജില്‍ നടന്ന അവലോകന യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫലം 3 മണിക്കൂറിനുള്ളില്‍ വരുമെന്ന് ആരോഗ്യ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ പറഞ്ഞു. കണ്‍ട്രോള്‍ റൂം നമ്പര്‍: 1077, 1056.

പനി ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന യുവാവിന് നിപ സംശയിക്കുന്നതായി ആരോഗ്യമന്ത്രി തിങ്കളാഴ്ച രാവിലെയാണ് വ്യക്തമാക്കിയത്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം നിപയുടെ സൂചനകള്‍ നല്‍കുന്നുവെന്നും പുണെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം കൂടി ലഭിച്ചാലെ സ്ഥിരീകരിക്കാനാകുവെന്നും മന്ത്രി വ്യക്തമാക്കി.

തൊടുപുഴയില്‍ വിദ്യാര്‍ഥിക്ക് ഒപ്പം താമസിച്ചിരുന്നവര്‍ക്ക് പനിയില്ലെന്നു കണ്ടെത്തിയിരുന്നു. തൊടുപുഴയിലെ വീട്ടില്‍ പരീക്ഷയ്ക്കായി അവസാനം താമസിച്ചത് മേയ് 16നാണ്. ഒന്നര മാസമായി ആരും സ്ഥിരതാമസമില്ലെന്നും ഡപ്യൂട്ടി ഡിഎംഒ വ്യക്തമാക്കി. നിപ സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ സന്നാഹങ്ങള്‍ വിപുലമാക്കി. കളമശേരി, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഐസലേഷന്‍ വാര്‍ഡുകള്‍ തുറന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button