Latest NewsKerala

നിപയെ പ്രതിരോധിക്കാന്‍ കേരളം സജ്ജം : ഇടുക്കിയിലും വയനാട്ടിലും ജാഗ്രതാ നിര്‍ദ്ദേശം; മുഴുവന്‍ ആശുപത്രികള്‍ക്കും കര്‍ശനനിര്‍ദ്ദേശം നല്‍കി ആരോഗ്യവകുപ്പ്

കൊച്ചി: നിപയെ പ്രതിരോധിക്കാന്‍ കേരളം സജ്ജം. ഇടുക്കിയിലും വയനാട്ടിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. നിപാ വൈറസ് സംബന്ധിച്ച് മുഴുവന്‍ ആശുപത്രികള്‍ക്കും ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൃശൂര്‍ മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും ഐസോലേഷന്‍ വാര്‍ഡ് സജ്ജമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. കൊച്ചി കളമശ്ശേരി മെഡിക്കല്‍ കോളേജിലും ഐസലേഷന്‍ വാര്‍ഡ് സജ്ജീകരിച്ചിട്ടുണ്ട്. നിപ ബാധയുള്ളതായി സംശയിക്കുന്ന പറവൂര്‍ സ്വദേശിയായ യുവാവ് നാല് ദിവസം തൃശൂരില്‍ തങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്നൊരുക്കങ്ങള്‍ എന്ന രീതിയിലാണ് സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. വയനാട് ജില്ലയിലും നിപ ജാഗ്രതാ നല്‍കിയിട്ടുണ്ട്. പനി ബാധിച്ച് എത്തുന്ന എല്ലാവരേയും നിരീക്ഷിക്കണമെന്ന് മുഴുവന്‍ ആശുപത്രികള്‍ക്കും നിര്‍ദ്ദേശം നല്‍കി.

ജില്ലാ കളക്ടര്‍ ഉടന്‍ തന്നെ യോഗം വിളിക്കും. നിപ ബാധയെന്ന് സംശയിക്കുന്ന പറവൂര്‍ സ്വദേശിയായ യുവാവ് ഇടുക്കി തൊടുപുഴയിലാണ് പഠിക്കുന്നത്. ഈ സാഹചര്യത്തില്‍ തൊടുപുഴയിലും ആരോഗ്യവകുപ്പ് ജാഗ്രത പുലര്‍ത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button