വീടിനുള്ളിൽ സിംഹത്തെ വളർത്തുന്ന യുവാവിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. പാകിസ്ഥാനിലെ സുൾഫിക്കൽ ചൗധരി എന്ന 33 കാരനാണ് സിംഹക്കുട്ടിയെ വളർത്തുന്നത്. ആറു മാസം മുൻപാണ് മൂന്ന് ലക്ഷത്തോളം രൂപ നൽകി രണ്ട് മാസം പ്രായമായ സിംഹക്കുട്ടിയെ ഇയാൾ വാങ്ങിയത്. ബാബർ എന്നാണ് സംഹത്തിൻറെ പേര്. ഇപ്പോൾ ഏഴു കിലോ ഭാരമാണ് ഇതിനുള്ളത്.
പ്രത്യേകം എസി മുറി ബാബറിനായി തയ്യാറാക്കിയിട്ടുണ്ട്. ചങ്ങലയിൽ പൂട്ടിയിടാതെ സ്വതന്ത്രനായാണ് സിംഹത്തെ വളർത്തുന്നത്. രണ്ടു വയസുകാരൻ മകൻ സിംഹക്കുട്ടിക്കൊപ്പം കളിക്കാറുണ്ടെന്നും സെൽഫിയെടുക്കാൻ ആളുകളുടെ തിരക്കാണെന്നും യുവാവ് വ്യക്തമാക്കുന്നു.
Post Your Comments