KeralaLatest News

മകള്‍ ഗര്‍ഭിണിയെന്നറിഞ്ഞ് എത്തി; മാതാപിതാക്കള്‍ കണ്ടത് മകളുടേയും ഭര്‍ത്താവിന്റേയും ജീവനറ്റ ശരീരം

ദമ്പതികളെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നു മാസം മുന്‍പ് പ്രണയിച്ചു വിവാഹിതരായ കൊല്ലം സ്വദേശി വിഷ്ണു (23), ഭാര്യ പുത്തൂര്‍ സ്വദേശിനി ആര്യ (21) എന്നിവരെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.

വിവാഹത്തിന് ആര്യയുടെ വീട്ടുകാര്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ഇത് വകവയ്ക്കാതെ ഇരുവരും വിവാഹിതരാവുകയും വിഷ്ണുവിന്റെ വീട്ടില്‍ താമസിച്ചു വരികയുമായിരുന്നു. ഡാന്‍സറാണ് വിഷ്ണു. ആര്യ ഗര്‍ഭിണിയാണെന്നറിഞ്ഞ മാതാപിതാക്കള്‍ മകളെ കാണാനായി കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോള്‍ ഇവരുടെ കിടപ്പുമുറിയുടെ വാതില്‍ അടച്ച നിലയിലായിരുന്നു.
വിഷ്ണുവിന്റെ പിതാവും വീട്ടിലുണ്ടായിരുന്നു. വിളിച്ചിട്ടു വാതില്‍ തുറക്കാതായതോടെ ഇവര്‍ കതക് ചവിട്ടിത്തുറന്നപ്പോള്‍ ഇരുവരും ഷാളില്‍ തൂങ്ങി നില്‍ക്കുകയായിരുന്നു. പൊലീസെത്തി ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button