മുംബൈ : ഇന്ന് ഡോളറിനെതിരെ വന്‍ മുന്നേറ്റവുമായി ഇന്ത്യന്‍ രൂപ. വെള്ളിയാഴ്ചത്തെ ക്ലോസിംഗില്‍ നിന്ന് ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ രൂപയുടെ മൂല്ല്യം 31 പൈസ വർദ്ധിച്ചു. 69.48 എന്ന നിലയിലായിരുന്ന ഇന്ത്യന്‍ രൂപയാണ് 69.39 ലേക്ക് ഉയര്‍ന്നത്. വെളളിയാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ രൂപ ഡോളറിനെതിരെ 69.70 എന്ന നിലയിലായിരുന്നു അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലയിലെ വന്‍ ഇടിവാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയരാന്‍ പ്രധാനമായും സഹായിച്ചത്.
ആഗോള തലത്തില്‍ ഇന്ന് ക്രൂഡ് ഓയിലിന്റെ വിലയിൽ ഒരു ശതമാനത്തിന്‍റെ ഇടിവുണ്ടായി. ബാരലിന് 61.20 ഡോളറാണ് ഇന്നത്തെ അന്താരാഷ്ട്ര നിരക്ക്. ഏപ്രിലിലെ ഉയര്‍ന്ന വിലയില്‍ നിന്നും ജൂണ്‍ ആദ്യത്തോടെ വിലയില്‍ 20 ശതമാനത്തിന്‍റെ ഇടിവുണ്ടായത് ഇന്ത്യന്‍ രൂപയെ സംബന്ധിച്ച് അനുകൂല സാഹചര്യമാണെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
Post Your Comments