റിയാദ്: സൗദി, യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി. ഇതോടെ അറേബ്യയിലും യുഎഇയിലും ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. സൗദിയില്‍ മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ചെറിയ പെരുന്നാള്‍ ദിനമായിരിക്കുമെന്ന് സൗദി സുപ്രീം ജുഡിഷ്യറി കൗണ്‍സില്‍ പ്രഖ്യാപിച്ചത്. സൗദിയില്‍ ചൊവ്വാഴ്ച പെരുന്നാള്‍ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎഇയിലും ഔദ്യോഗിക പ്രഖ്യാപനം വന്നത്.
തിങ്കളാഴ്ച റമദാന്‍ 29 പൂര്‍ത്തിയായതിന് പിന്നാലെ അറബ് രാജ്യങ്ങളില്‍ വിവിധ മാസപ്പിറവി നിരീക്ഷണ സമിതികള്‍ യോഗം ചേര്‍ന്നിരുന്നു. ചൊവ്വാഴ്ച പെരുന്നാള്‍ ദിനമായിരിക്കുമെന്ന പ്രഖ്യാപനം വന്നതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷത്തിനുള്ള ഒരുക്കള്‍ നടത്തുകയാണ്. വിപുലമായ പരിപാടികളാണ് ഈദുമായി ബന്ധപ്പെട്ട് ഗള്‍ഫ് നാടുകളിലാകെ ഒരുക്കിയിട്ടുള്ളത്.
ഇറാഖില്‍ ചൊവ്വാഴ്ച പെരുന്നാളായിരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യപിച്ചിരുന്നു. ഇന്ത്യ, പാക്കിസ്ഥാന്‍, മലേഷ്യ, ഇന്തോനേഷ്യ, ജപ്പാന്‍, തായിലാന്‍ഡ്, ഓസ്ട്രേലിയ തുടങ്ങി രാജ്യങ്ങളില്‍ ബുധനാഴ്ചയാണ് ചെറിയ പെരുന്നാള്‍.
Post Your Comments