അബുദാബി: യുഎഇയില്‍ മൂന്നാംനിലയിലെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് വീണ ആറുവയസുകാരി ഗുരുതരാവസ്ഥയില്‍. ഇന്ത്യക്കാരിയായ സാഫാ എന്ന പെണ്‍കുട്ടിയാണ് ബാല്‍ക്കണിയില്‍ നിന്നും വീണത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് നോക്കുന്നതിനിടെ വീഴുകയായിരുന്നു.
ഈ സമയം കുട്ടിയുടെ മാതാപിതാക്കള്‍ വീടിന് ഉള്ളിലായിരുന്നു. കുട്ടിയുടെ ശരീരം മുഴുവന്‍ പൊട്ടലുകള്‍ ഉണ്ടെന്ന് അല്‍ ഖ്വാസിമി ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ ചികിത്സക്കായി പ്രത്യേക ടീമിനെ നിയോഗിച്ചു.
Post Your Comments