ബില്‍ അടയ്ക്കാതെ പങ്കാളിക്കൊപ്പം മുന്തിയ ഹോട്ടലുകളില്‍ താമസം, മൂന്ന് നക്ഷത്രങ്ങള്‍ പിടിപ്പിച്ച കാറില്‍ യാത്ര, ഐഐടി പ്രവേശന പരീക്ഷയും സിവില്‍ സര്‍വീസ് പരീക്ഷയും എങ്ങനെ വിജയിക്കാമെന്നു വിദ്യാര്‍ഥികള്‍ക്കു ക്ലാസ്സെടുക്കുന്ന പ്രചോദനാത്മക പ്രഭാഷകന്‍. സോഷ്യല്‍ മീഡിയകളിലെ താരം. ഇതൊക്കെയായിരുന്നു കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വരെ അഭയ് മീണ എന്ന 20 വയസ്സുകാരന്‍. എന്നാല്‍ ഈ വ്യാജന്‍ കഴിഞ്ഞ ദിവസം കുടുങ്ങിയതിന് പിന്നില്‍ അക്ഷരത്തെറ്റ്. ചെറുപ്രായത്തില്‍ ഐപിഎസ് സ്വന്തമാക്കിയ മിടുക്കനെ ഏവരും അസൂയയോടെയാണ് നോക്കി കണ്ടത്.
പരിശീലന പരിപാടികളില്‍ പൊലീസുകാര്‍ക്കു മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചിട്ടുണ്ട് ഈ ‘ഐപിഎസുകാരന്‍. ഡല്‍ഹി കേഡറിലെ ഓഫിസറാണെന്നു പലരേയും തെറ്റിദ്ധരിപ്പിച്ചു. ഇത്ര ചെറുപ്പത്തിലേ ഐപിഎസ് കിട്ടുമോയെന്ന സംശയം ഒരാള്‍ ഉന്നയിച്ചപ്പോള്‍ അഭയ് തന്റെ കാര്‍ഡ് നീട്ടി. അതില്‍ ‘Crime Branch’ എന്നെഴുതിയതില്‍ ‘branche’ തെറ്റി. ‘capital’ എഴുതിയപ്പോള്‍ ‘capitol’ ആവുകയും ചെയ്തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. 12ാം ക്ലാസില്‍ തോറ്റ പയ്യനാണു തട്ടിപ്പുമായി പൊലീസുകാരെപ്പോലും പറ്റിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
Post Your Comments