മഹാ വിഷ്ണുവിന്റെയും മഹാലക്ഷ്മിയുടെയും സാന്നിധ്യം കുടികൊളളുന്ന പരമപവിത്രമായ തുളസി, ലോകം പരിശുദ്ധമായി കണക്കാക്കുന്ന ചെടിയാണ്. തുളസിക്കാട് കണ്ടു മരിക്കുന്നവർക്കും തുളസിമാല ധരിക്കുന്നവർക്കും മോക്ഷപ്രാപ്തിയുണ്ടാകുമെന്നാണ് വിശ്വാസം. ഭൂതപ്രേതപിശാചുക്കളോ ഒരു തര ക്ഷുദ്ര ജീവികളോ തുളസി സാമീപ്യമുളളിടത്ത് വരികയില്ല. തുളസി നാലു തരമുണ്ട്- വെളുത്ത തുളസി, കൃഷ്ണ തുളസി, രാമതുളസി, കാട്ടുതുളസി. തുളസിദളം ഇറുക്കുമ്പോൾ തുളസിയിൽ നഖം കൊള്ളാൻ പാടില്ല. നഖം കൊള്ളുന്നതു മഹാവിഷ്ണുവിന്റെ ശിരസു മുറിയുന്നതിനു സമമെന്നു ദേവീഭാഗവതം പറയുന്നു.
ഭവനത്തിന് ചുറ്റും തുളസി വളർത്തുന്നത് നല്ലതാണ്. തുളസിയുടെ ചുവടെ ദീപം വച്ച് ആരാധിക്കുന്നത് ഐശ്വര്യപ്രദമാണ്. കിഴക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തേക്കും വരുന്ന രീതിയിൽ രണ്ടു തിരി ഇട്ട് ദീപങ്ങൾ തെളിക്കണം. പ്രധാന വാതിലുകളുടെ മുൻപിൽ തുളസി ചെടി ചട്ടികളിൽ വയ്ക്കാം. ഭവനത്തിന്റെ തറയുടെനിരപ്പിൽ തുളസിത്തറയുടെ തറനിരപ്പും തമ്മിൽ നോക്കുമ്പോൾ തുളസിത്തറയുടെ പൊക്കത്തിൽ ചെറിയ പൊക്കക്കൂടുതൽ ഉണ്ടായിരിക്കണം.
Post Your Comments