ആലപ്പുഴ : കടല്‍ക്ഷോഭം രൂക്ഷമായ ആലപ്പുഴയില്‍ ഭീതിയോടെ തീരദേശ ജനത. നിരവധി വീടുകള്‍ ഈ പ്രദേശത്ത് അപകട ഭീഷണിയിലാണ്. ശക്തമായ കടല്‍ഭിത്തി ഇല്ലാത്തതാണ് തീരം കടലെടുക്കാന്‍ കാരണമെന്ന് തീരവാസികള്‍ ആരോപിക്കുന്നു.ആര്‍ത്തലച്ചെത്തിയ തിരമാലകളെ തടഞ്ഞു നിര്‍ത്താന്‍ കടല്‍ ഭിത്തിയും പുലിമുട്ടും ഇത്തവണയും ഉണ്ടായിരുന്നില്ല. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ 1, 15, 16, 17 എന്നീ നാലു വാര്‍ഡുകളിലെ ഇരുന്നൂറില്‍ അധികം വരുന്ന കുടുംബങ്ങള്‍ ഇന്ന് ആശങ്കയുടെ തീരത്താണ്.
80 കോടിയില്‍ അധികം ചെലവഴിച്ച് നിര്‍മ്മിച്ച നൂതന കടല്‍ഭിത്തി നിര്‍മ്മിച്ചെങ്കിലും അതും ഫലവത്തായില്ല. കടല്‍ക്ഷോഭം രൂക്ഷമാകുന്ന സമയം ആകുന്നതേയുള്ളു. ആദ്യമായി കടല്‍ കയറിയപ്പോള്‍ ഇതാണ് അവസ്ഥയെങ്കില്‍ വരും ദിവസങ്ങളില്‍ സ്ഥിതി ഏറെ മോശമാകുമെന്നതില്‍ സംശയമില്ല. മത്സ്യതൊഴിലാളികള്‍ക്കെല്ലാം ജാഗ്രതാ നിര്‍ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്. മഴ രൂക്ഷമാകുന്നതോടെ തീരദേശ നിവാസികള്‍ക്ക് താമസം ദുസ്സഹമാകുമെന്നത് തീര്‍ച്ചയാണ്.
Post Your Comments