ന്യൂഡല്‍ഹി: പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ രാജ്യത്തെ രണ്ടുകോടി ആളുകള്‍ക്ക് ലാപ്ടോപ് സൗജന്യമായി നല്‍കുമെന്ന വ്യാജപ്രചാരണം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി പോലീസിന്റെ സൈബര്‍ സെല്‍ വിഭാഗമാണ് ഈ വ്യാജപ്രചാരണം കണ്ടെത്തിയത്. രാകേഷ് എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി അതിലൂടെയാണ് ഇയാള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്.
Post Your Comments