CricketLatest NewsSports

തെറ്റിന് ബാറ്റുകൊണ്ട് പ്രായ്ശ്ചിത്തം; തിരിച്ചുവരവില്‍ താരമായി വാര്‍ണര്‍

ലണ്ടന്‍: പന്തു ചുരുണ്ടല്‍ വിവാദത്തില്‍ ഒരുവര്‍ഷമായി പുറത്തിരിക്കേണ്ടി വന്ന ഡേവിഡ് വാര്‍ണറുടേയും സ്റ്റീവന്‍ സ്മിത്തിന്റെയും ദേശീയ ടീമിലേക്കുള്ള തിരിച്ച് വരവു കൊണ്ട് ശ്രദ്ധേയമായിരുന്നു അഫ്ഗാന്‍ ഓസിസ് മത്സരം. എന്നാല്‍ കളിക്കളത്തിലേക്ക് എത്തിയ വാര്‍ണര്‍ക്ക് കയ്യടിക്ക് പകരം നേരിടേണ്ടിവന്നത് കാണികളുടെ കൂവലുകളാണ്.

ബാറ്റിംഗിനിറങ്ങിയപ്പോഴും അര്‍ധസെഞ്ച്വറി നേടി ബാറ്റുയര്‍ത്തിയപ്പോഴും കാണികള്‍ വാര്‍ണറിനതിരെ കൂവി. പന്ത് ചുരണ്ടല്‍ വിവാദത്തില്‍പെട്ട് ഒരുവര്‍ഷത്തിലേറെ അപമാനഭാരവും പേറി നടന്ന താരം ചെയ്ത തെറ്റിന് ബാറ്റു കൊണ്ട് പരിഹാരക്രിയ ചെയ്യാനുറച്ചായിരുന്നു പാഡ് കെട്ടി കളത്തിലിറങ്ങിയത്.

പതിവില്‍ നിന്നും വ്യത്യസ്തമായി പ്രതിരോധിച്ചു കൊണ്ടാണ് വാര്‍ണര്‍ ബാറ്റ് വീശിയത്. ബൗളര്‍മാരെ ആക്രമിക്കാതെ മോശം പന്തുകള്‍ക്കായി വാര്‍ണര്‍ കാത്ത് നിന്നു. 114 പന്തുകളില്‍ നിന്നാണ് വാര്‍ണര്‍ 89 റണ്‍സെടുത്തത്. ടീമിനെ വിജയതീരത്തെത്തിച്ചതിന് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടി. ഐപിഎല്ലില്‍ ടോപ്‌സ്‌കോററായാണ് താരം ഇംഗ്ലണ്ടിലെത്തിയത്. ലോകകപ്പിലും അതേ പ്രകടനം കാണാമെന്ന പ്രതീക്ഷയിലാണ് കോച്ച് ജസ്റ്റിംന്‍ ലാംഗര്‍. അതേസമയം വാര്‍ണര്‍ക്കൊപ്പം മടങ്ങിയെത്തിയ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് പെട്ടെന്ന് പുറത്തായി. 18 റണ്‍സ് മാത്രമാണ് സ്മിത്തിന്റെ സംഭാവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button