Latest NewsSports

ടീമിന് ആശങ്കയുയര്‍ത്തി നായകന്റെ പരിക്ക്

ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ വജ്രായുധം നായകന്‍ വിരാട് കോഹ്‌ലി തന്നെയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍, ഇന്ത്യന്‍ ആരാധകരെ നിരാശയിലാഴ്ത്തുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പരിശീലത്തിനിടെ കോഹ്‌ലിയുടെ പെരുവിരലിന് പരിക്കേല്‍ക്കുകയും താരം ഉടനെ തന്നെ പരിശീലനം അവസാനിപ്പിച്ച് ടീം ഫിസിഷ്യന്‍ പാട്രിക്ക് ഫര്‍ഹാത്തിലേക്ക് ഫസ്റ്റ് എയ്ഡിനായെത്തിയെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

ഇതിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്ത് വിട്ടിട്ടില്ല. പരിക്കില്‍ നിന്നും മുക്തനാകാന്‍ ആവശ്യമായ സമയം ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ പരിശീലനം ഒരു വിഷയമായി നിലനില്‍ക്കുകയാണ്. മുന്‍ നിരയില്‍ കോഹ്‌ലിയെക്കൂടാതെ ധവാനും രോഹിത് ശര്‍മ്മയും ബാറ്റിങ്ങിലുണ്ടെങ്കിലും കോഹ്‌ലിയുടെ അഭാവം ടീമിന് തിരിച്ചടിയാകും. വിരാടിന്റെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാകും ടീമിനെ നയിക്കുക.

shortlink

Related Articles

Post Your Comments


Back to top button