ശ്രീനഗര്‍: കാഷ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവിന്റെ വീടിനു നേരെ ഭീകരാക്രമണം. ഗുലാം മോഹി ഉദ് ദിന് മിര്‍ എന്ന നേതാവിന്റെ വസതിക്കു നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. പുല്‍വാമയിലെ മുറാനിലുള്ള ഇദ്ദേഹത്തിന്റെ വസതിക്ക് പുറത്തേക്ക് വീണ സ്ഫോടകവസ്തു വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. സ്ഥലത്തെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments