ന്യൂഡല്‍ഹി: മൂന്നുഭാഷകള്‍ പഠിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. നിര്‍ദേശം പൂര്‍ണമായും തള്ളിക്കളയേണ്ടതില്ലെന്നും പകരം നടപ്പിലാക്കുന്ന രീതിയില്‍ മാറ്റമുണ്ടാക്കിയാല്‍ മതിയെന്നുമാണ് തരൂര്‍ വ്യക്തമാക്കുന്നത്. ദക്ഷിണേന്ത്യയില്‍ ഹിന്ദിയെ രണ്ടാം ഭാഷയായി പഠിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ഉത്തരേന്ത്യയില്‍ ആരുംതന്നെ തമിഴോ മലയാളമോ പഠിക്കുന്നില്ല. മൂന്നു ഭാഷ പഠിപ്പിക്കാനുള്ള നിര്‍ദേശം പുതിയതല്ലെന്നും 1960 ല്‍ ഇത്തരമൊരു നിര്‍ദേശം വന്നിരുന്നുവെന്നും എന്നാല്‍ അന്ന് അത് കൃത്യമായി നടപ്പിലാക്കിയില്ലായിരുന്നുവെന്നും തരൂര്‍ പറയുകയുണ്ടായി.
ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായ കെ കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതി അടുത്തിടെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി പഠിപ്പിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നത്. ഇതോടെ പ്രതിഷേധവുമായി തമിഴ്‌നാട്ടില്‍ രാഷ്ട്രീയ കക്ഷികള്‍ രംഗത്ത് വന്നിരുന്നു.
Post Your Comments