റിയാദ്: സൗദിയിൽ മോശം കാലാവലസ്ഥയെ തുടര്‍ന്ന് തെക്കന്‍ മേഖലകളില്‍ വൈദ്യുതി മുടങ്ങി. ശനായാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ മുടങ്ങിയ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി വൈദ്യുതി നിലച്ചതോടെ പല സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം നിലച്ചു.
ട്രാഫിക് സിഗ്നലുകളും പെട്രോള്‍ പമ്പുകളും തെക്കന്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാത്തത് ദുരിതം വര്‍ദ്ധിച്ചു. കടുന്ന ചൂടിന് പുറമെ നോമ്പ് കാലം കൂടിയായതിനാല്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ അധികൃ-തര്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.
Post Your Comments