Latest NewsIndia

വിദ്യാലയങ്ങളില്‍ ജങ്ക് ഫുഡിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഈ ഇന്ത്യന്‍ സംസ്ഥാനം

മുംബൈ: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജങ്ക് ഫുഡിന് മഹാരാഷ്ട്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ അമിതമായ തോതില്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നിയന്ത്രിക്കണമെന്ന നിര്‍ദ്ദേശമാണ് വിദ്യാലയങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്ര ഫുഡ് ആന്ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

ശരീരത്തിന് ദോഷകരമായ രീതിയില്‍ അമിതമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കി പകരം കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും അടങ്ങിയ ഭക്ഷണം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണമെന്നാണ് പുതിയ നിര്‍ദ്ദേശം. അമിതമായ അളവിലുള്ള പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ വിദ്യാര്‍ത്ഥികളുടെ ആരോഗ്യനിലയെ മോശമായി ബാധിക്കും എന്നതിനാലാണിത്.

ശരിയായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ജങ്ക് ഫുഡിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സ്ഥിരമായി ഫാസ്റ്റ് ഫുഡുകള്‍ കഴിച്ചാല്‍ പ്രമേഹവും പൊണ്ണത്തടിയും അടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമാകുമെന്ന വസ്തുത കണക്കിലെടുത്താണ് പുതിയ നിര്‍ദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button