ഭോപ്പാല്‍: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റം. 37 ഐപിഎസ്, 29 ഐ.എ.എസ് ഉദ്യോഗസ്ഥർ എന്നിവരെ സ്ഥലം മാറ്റാൻ മധ്യപ്രദേശ് സർക്കാർ ഉത്തരവിട്ടു.15 ജില്ലകളുടെ ജില്ലാ മജിസ്ട്രേറ്റുകളെ അവരുടെ നിലവിലുള്ള പോസ്റ്റുകളിൽ നിന്നും മാറ്റിയിട്ടുണ്ട്. അതേസമയം ഒരു ഡസനിലധികം ജില്ലാ പോലീസ് മേധാവികൾക്ക് വ്യത്യസ്തങ്ങളായ ചാർജുകളും നൽകിയിട്ടുണ്ട്.
ഭോപ്പാല്‍ ഐജിയും ജബല്‍പുര്‍, ധാര്‍, അഗാര്, മാല്‍വ, ഗ്വാളിയോര്‍ തുടങ്ങിയ ജില്ലകളിലെ പോലീസ് മേധാവിമാരും സ്ഥലംമാറ്റിയവരില്‍ ഉള്‍പ്പെടുന്നു.ഭോപ്പാൽ സോൺ ഇൻസ്പെക്ടർ ജനറൽ (ഐജി) ജെയ്ദീപ് പ്രസാദിനെ സ്ഥലം മാറ്റുകയും 1995 ബാച്ച് ഐ.പി.എസ് ഓഫീസർ യോഗേഷ് ദേശ്മുഖിന് ആ സ്ഥാനം നൽകുകയും ചെയ്തു.
Post Your Comments