ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയത് ആ റെക്കോര്‍ഡ് ഗോളായിരുന്നു. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ ഉന്നം പിഴയ്ക്കാതെ പെനാല്‍ട്ടി കിക്ക് ചെന്നെത്തിയത് ലിവര്‍പൂളിന്റെ വിജയത്തിലേക്കായിരുന്നു. തുടക്കത്തിലേയേറ്റ പ്രഹരം ടോട്ടനത്തെ പിടിച്ചുലച്ചു. സ്വപ്നക്കുതിപ്പുമായി ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗില്‍ നിറഞ്ഞ ടോട്ടനം അതോടെ പ്രതിരോധത്തിലേക്ക് വലിയുകയായിരുന്നു.
ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഗോളാണ് സലയുടെ പേരില്‍ കുറിക്കപ്പെട്ടത്. 2005-ല്‍ പൗലോ മാല്‍ദീനി നേടിയ ഗോളാണ് ഏറ്റവും വേഗതയേറിയത്. ഗോള്‍ നേട്ടത്തോടെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഗോള്‍ നേടുന്ന ആദ്യ ഈജിപ്തുകാരനെന്ന ബഹുമതിയും സല സ്വന്തമാക്കി. ഇതിനും പുറമേയാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഗോള്‍ നേടുന്ന അഞ്ചാമത്തെ ആഫ്രിക്കന്‍ താരമെന്ന റെക്കോഡ്.
Post Your Comments