Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Kerala

അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുമെന്ന് കെ.കെ. ശൈലജ ടീച്ചർ

തിരുവനന്തപുരം: ജനങ്ങളുടെ പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിന് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതോടൊപ്പം ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ഊർജിത ശ്രമങ്ങൾ സർക്കാർ നടപ്പിലാക്കി വരുന്നതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ. സംസ്ഥാന ഭക്ഷ്യസുരക്ഷാ വാരാചരണം സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൈക്കിൾ സന്ദേശ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഭക്ഷ്യസുരക്ഷ പൗരന്റെ കടമയാണെന്നുള്ള ഈ വർഷത്തെ ഐക്യരാഷ്ട്ര സഭയുടെ സന്ദേശം തികച്ചും അർത്ഥവത്താണ്. പൊതുജനങ്ങളും വ്യാപാരികളും സന്നദ്ധസംഘടനകളും പൊതുപ്രവർത്തകരും മാധ്യമസുഹൃത്തുക്കളും ഒന്നിച്ച് ഈ രംഗത്ത് പ്രവർത്തിക്കേണ്ടതുണ്ട്. മറ്റേതു സംസ്ഥാനത്തെക്കാളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രവർത്തനം കേരളത്തിൽ കുറ്റമറ്റതാണ്. പുതുതായി 90 ലധികം ഭക്ഷ്യസുരക്ഷാ ഓഫീസർമാർക്ക് പരിശീലനം നൽകി നിയമിച്ചു. ഭക്ഷ്യസുരക്ഷാ ലാബുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി എൻ.എ.ബി.എൽ. അംഗീകാരം നേടി. ഇനിയും തുടർനടപടികൾ ഉണ്ടാകണമെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button