ലണ്ടൻ : ഐസിസി ക്രിക്കറ്റ് ലോകക്കപ്പിലെ നാലാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ അനായാസ ജയവുമായി നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ. ബ്രിസ്റ്റോൾ കൗണ്ടി സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഏഴു വിക്കറ്റിനാണ് വിജയിച്ചത്. ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 38.2 ഓവറിൽ 207 റൺസിന് പുറത്തായി. മറുപടി ബാറ്റിങിന് ഇറങ്ങിയ ഓസ്ട്രേലിയ 34.5 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് സ്വന്തമാക്കി.
Australia win! ?
The defending champions stroll to a comfortable seven-wicket win, riding on David Warner's 89*.
That's their #CWC19 campaign off to a flier. #CmonAussie pic.twitter.com/ajxXoCYP3J
— ICC Cricket World Cup (@cricketworldcup) June 1, 2019
ഡേവിഡ് വാർണറാണ് (114 പന്തിൽ പുറത്താവാതെ 89) വിജയശില്‍പ്പി. ആരോൺ ഫിഞ്ച്(49 പന്തിൽ 66), ഉസ്മാൻ(15),സ്റ്റീവ് സ്മിത്ത്(18) എന്നിവരാണ് പുറത്തായത്. മാക്‌സ്‌വെൽ(4)വാർണറോടൊപ്പം പുറത്താവാതെ നിന്നു. അഫ്ഗാനിസ്താനായി മുജീബ്,ഗുൽബദിൻ,റാഷിദ് ഖാൻ എന്നിവർ ഒരു വിക്കറ്റ് വീതം എറിഞ്ഞിട്ടു.
നജീബുള്ളയാണ്(49 പന്തിൽ 51) അഫ്ഗാനിസ്താന്റെ ടോപ് സ്‌കോറർ. റഹ്‌മത് ഷാ(43), ഗുൽബദിൻ(31), റാഷിദ് ഖാൻ(27) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചു. ഓസ്‌ട്രേലിയക്കായി ആദം സാമ്പ,പാറ്റ് കമ്മിൻസ് എന്നിവർ മൂന്നും, മർക്കസ് രണ്ടും, മിച്ചൽ സ്റ്റാർക് ഒന്നും വിക്കറ്റുകൾ സ്വന്തമാക്കി.
Player of the Match? David Warner, of course.
The opener put together a 114-ball 89* to see his side through after the bowlers kept Afghanistan to 207.#CmonAussie | #CWC19 pic.twitter.com/Lf7JwofHnH
— ICC Cricket World Cup (@cricketworldcup) June 1, 2019
പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് ഓസ്‌ട്രേലിയ. അഫ്ഗാനിസ്ഥാൻ ഏഴാം സ്ഥാനത്തും. നേരത്തെ നടന്ന മൂന്നാം മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ന്യൂസിലൻഡ് ജയിച്ചിരുന്നു.
Post Your Comments