ടോക്കിയോ: ഡ്രൈവറില്ലാ ട്രെയിന്‍ അപകടത്തില്‍പ്പെട്ട് 14 യാത്രക്കാര്‍ക്ക് പരിക്ക്. ശനിയാഴ്ച വൈകിട്ട് സബര്‍ബന്‍ ടോക്കിയോയിലാണ് അപകടം നടന്നത്. ട്രെയിന്‍ ദിശമാറിയോടിയതാണ് അപകട കാരണം. അതേസമയം അപകടം ഗുരുതരമല്ലെന്നും പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തുവെന്നുമാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
20 മീറ്ററോളം ദിശ മാറി സഞ്ചരിച്ച ട്രെയിന്‍ ഷിന്‍-സുഗിത സ്റ്റേഷനിലെ ഒരു കടയില്‍ ഇടിച്ചു. യോക്കോഹാമയിലെ കനാസവ സമുദ്രതീര പാതയിലെ അവസാന സ്റ്റേഷനാണ് ഷിന്‍ -സുഗിത.
അപകടത്തില്‍ കനാസവ സമുദ്രതീര പാതയിലെ സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തി വെച്ചു. ഡ്രൈവറില്ലാ വാഹനങ്ങള്‍ റോഡുകളിലും പരീക്ഷണാര്‍ഥം സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ജപ്പാനിലെ ഇത്തരം ട്രെയിന്‍ സര്‍വീസിന് 30 കൊല്ലത്തോളം പഴക്കമുണ്ട്.
Post Your Comments