പറവൂര്‍ : നാലു വയസ്സുകാരന്റെ തൊണ്ടയില്‍ ജീവനോടെ മത്സ്യം കുടുങ്ങി. വീട്ടില്‍ പാത്രത്തില്‍ വച്ചിരുന്ന നങ്ക് എന്ന മത്സ്യത്തിന്റെ അടുത്തിരിക്കുകയായിരുന്നു കുട്ടി. പാത്രത്തില്‍ നിന്നു മത്സ്യം ചാടിയപ്പോഴാണു കുട്ടിയുടെ വായിലേക്കു പോയത്.
തൊണ്ടയില്‍ കുടുങ്ങിയതോടെ കുട്ടിക്കു ശ്വാസതടസ്സം നേരിട്ടു. വീട്ടുകാര്‍ ഉടന്‍ ഡോണ്‍ബോസ്‌കോ ആശുപത്രിയിലെത്തിച്ചു. മത്സ്യത്തിന്റെ വാലിന്റെ ചെറിയൊരു ഭാഗം മാത്രമേ അപ്പോള്‍ പുറത്തു കാണുമായിരുന്നുള്ളു. ഡോ.ശ്രീദേവി ദീപക്കിന്റെ നേതൃത്വത്തിലാണു പുറത്തെടുത്തത്.
Post Your Comments