Latest NewsUAEGulf

രാജകീയ വിവാഹം ആഘോഷമാക്കാനൊരുങ്ങി ദുബായ്

ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂന്നു ആണ്‍ മക്കള്‍ കഴിഞ്ഞ മാസമാണ് വിവാഹിതരായത്. എന്നാല്‍ കുടുംബാംഗങ്ങളും മതപണ്ഡിതന്മാരും മാത്രം പങ്കെടുത്ത ആ വിവാഹം ആഘോഷപൂര്‍വ്വമായി കൊണ്ടാടാനൊരുങ്ങുകയയാണിപ്പോള്‍ ദുബായ്. ഇതിന്റെ മുന്നോടിയായി ദുബായിലെങ്ങും ദീപാലങ്കാരങ്ങള്‍ കൊണ്ട് പ്രകാശ പൂരിതമായിരിക്കുകയാണ്. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും രണ്ട് സഹോദരന്മാരുമാണ് വിവാഹിതരായത്. ഇവരുടെ വിവാഹാഘോഷങ്ങള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിനൊപ്പം ജൂണ്‍ 6ന് ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കും.

royal wedding 3
royal wedding 

ചടങ്ങുകളിലേക്ക് പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ പോലും, നിരവധി പേര്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഒരു രാജകീയ വിവാഹമെന്ന നിലയില്‍ പ്രൗഢഗംഭീരമായ ചടങ്ങാണ് അവരൊക്കെ പ്രതീക്ഷിക്കുന്നതും. വിവാഹചടങ്ങില്‍ പങ്കെടുക്കാനായി ആയിരക്കണക്കിന് അതിഥികള്‍ ഉണ്ടാകും 4 മണിക്കാണ് ചടങ്ങുകള്‍ തുടങ്ങുക. ചായ സത്കാരത്തിനൊപ്പം മധുര പലഹാരങ്ങള്‍ക്കും പ്രാദേശിക വിഭവങ്ങള്‍ക്കും ഒപ്പം ഒമാനി ഹാല്‍വ, ബക്ലാവ എന്നീ വിഭവങ്ങളാകും അതിഥികള്‍ക്കായി ഒരുക്കി നല്‍കുകയയെന്ന് വിവാഹചടങ്ങുകളിലേക്ക് ക്ഷണിക്കപ്പെട്ട ഒരാള്‍ വെളിപ്പെടുത്തി.
ശൈഖ് മുഹമ്മദിനും അദ്ദേഹത്തിന്റെ മക്കള്‍ക്കും ആശംസകളേകാന്‍ ജിസിസി മേഖലയിലെ രാജകുടുംബാംഗങ്ങള്‍ അടക്കം ക്ഷണിക്കപ്പെട്ട നിരവധി വ്യക്തികള്‍ പങ്കെടുക്കും. വേള്‍ഡ് ട്രേഡ് സെന്ററില്‍ ഉത്സവാഘോഷങ്ങളോടെ നടക്കുന്ന ചടങ്ങില്‍ ആചാരപ്രകാരം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ വേദികളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ ഫോട്ടോഗ്രാഫറായ രമേഷ് ശുക്ലയ്ക്കാണ് ഈ ആഘോഷചടങ്ങുകള്‍ പകര്‍ത്തുവാനുള്ള ഭാഗ്യം ലഭിച്ചിരിക്കുന്നത്. 1970ല്‍ ശൈഖ് മക്തൂം ബിന്‍ റാഷിദ് അല്‍ മക്തൂമിയുടെ വിവാഹം ഉള്‍പ്പെടെയുള്ള രാജകീയ ചടങ്ങുകള്‍ ഇദ്ദേഹമാണ് പകര്‍ത്തിയത്.

rayal wedding 2
rayal wedding 

‘മുന്‍കാല രാജകീയ വിവാഹങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കും ഈ വിവാഹമെന്ന് താന്‍ കരുതുന്നതായി ശുക്ല പറഞ്ഞു. ‘അഞ്ചു മുതല്‍ ഏഴു ദിവസം വരെ നൃത്തത്തോട് കൂടിയുള്ള ആഘോഷങ്ങള്‍ നടക്കും. 1979 ല്‍ ശൈഖ് മുഹമ്മദിന്റെ വിവാഹത്തില്‍ ഞാനും ഉണ്ടായിരുന്നു, അത് ഒരു വലിയ പരിപാടിയായിരുന്നു, ഇതും അതുപോലെ തന്നെ വിപുലമായ പരിപാടിയായിരിക്കും ‘- ശുക്ല പറഞ്ഞു.

രാജകീയ കല്യാണവിരുന്ന് പ്രഖ്യാപിച്ചതിന് ശേഷം ദുബായ് കൊട്ടാരം മുഴുവന്‍ പ്രകാശപൂരിതമായിരിക്കുകയാണ്. ഇതിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button