കെഎസ്ആര്‍ടിസി ബസില്‍ നിന്നും തനിക്ക് നേരിട്ട മോശം അനുഭവം പങ്കുവെച്ച് യുവതിയുടെ കുറിപ്പ്. മെയ് 24 നു തനിക്ക് നേരിട്ട ദുരവസ്ഥയെക്കുറിച്ചു ഡാലിയ ജോണ്‍ എന്ന യുവതിയാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഞാൻ തിരുവനന്തപുരം ടെക്നോപാർക്കിൽ ആണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച (24 മെയ് 2019) നാട്ടിൽ(കൊല്ലം കുണ്ടറയിൽ നെടുമ്പായിക്കുളം) പോകാൻ ടെക്നോപാർക്കിൽ നിന്നും കൊട്ടാരക്കരയിൽ ബസ് ഡിപ്പോയിൽ രാത്രി 9 മണിയായപ്പോൾ എത്തി. അവിടുന്ന് നെടുമ്പായിക്കുളത്തേക്ക് പോകാൻ 9:15 PM നു ഉള്ള കൊട്ടാരക്കര – കൊല്ലം KSRTC ബസിൽ (RPC 27) കയറി.
നെടുമ്പായിക്കുളത്തേക്ക് ടിക്കറ്റ് ചോദിച്ചപ്പോൾ അത് കഴിഞ്ഞുള്ള കുണ്ടറ മെയിൻ സ്റ്റോപ്പിലേക്ക് ടിക്കറ്റ് തന്നു. 9:45 PM ആയപ്പോൾ ഡ്രൈവർ പറഞ്ഞു നെടുമ്പായിക്കുളത്തു സ്റ്റോപ്പ് ഇല്ല അതിനു മുൻപുള്ള ചീരങ്കാവിൽ ഇറങ്ങണം അല്ലെങ്കിൽ കുണ്ടറയിൽ ഇറങ്ങണം എന്ന്. കണ്ടക്ടർനോട് ചോദിച്ചപ്പോൾ വീണ്ടും ഡ്രൈവർനോട് ചോദിക്കാൻ പറഞ്ഞു. രാത്രി ഒൻപതേ മുക്കാൽ സമയവും, നല്ല ഇരുട്ടും, കനത്ത ഇടിയും മഴയും, ഞാൻ ഒറ്റയ്ക്കും ആയിരുന്നു. ചീരങ്കാവിൽ നിന്ന് നെടുമ്പായിക്കുളം സ്റ്റോപ്പിലേക്ക് നടന്നു പോകാൻ ഏകദേശം 15 മിനിറ്റിൽ അധികം എടുക്കും. പപ്പയുടെ കയ്യിൽ മൊബൈൽ ഫോൺ ഇല്ല എന്നും ഡ്രൈവറോട് ആവർത്തിച്ചു പറഞ്ഞിട്ടും ഡ്രൈവർ കേട്ടില്ല. ചീരങ്കാവിൽ നിർത്തിയിട്ടു ഇറങ്ങി പോകാൻ പറഞ്ഞു.
KSRTC യിൽ നിന്നും ജീവിതത്തിൽ ഏറ്റവും മോശം അനുഭവം ആയിരുന്നു അന്ന്.
അടുത്ത ദിവസം കൊട്ടാരക്കര KSRTC ഡിപ്പോയിൽ പോയി കംപ്ലയിന്റ് കൊടുത്തു. ഇന്നലെ അവിടെ വിളിച്ചു അന്വേഷിച്ചിട്ടും അവർ കാര്യമായി ഒന്നും ചെയ്തിട്ടില്ല. ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന എന്നെ പോലുള്ളവർക്ക് ഇനിയും ഇങ്ങനെ അനുഭവം ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നു.
https://www.facebook.com/photo.php?fbid=2379542885655525&set=a.1529591280650694&type=3
Post Your Comments