Latest NewsIndia

രാജ്യത്തെ എൺപത്തിലേറെ വിമാനത്താവളങ്ങളിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ബോഡി സ്‌കാനറുകള്‍ സ്ഥാപിക്കുന്നു

ന്യൂഡല്‍ഹി: 2020 ഓടെ രാജ്യത്തെ 84 വിമാനത്താവളങ്ങളില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ ബോഡി സ്‌കാനറുകള്‍ സ്ഥാപിക്കാൻ നിർദേശം. മെറ്റല്‍ സ്‌കാനറുകള്‍, കൈകള്‍ ഉപയോഗിച്ച് പരിശോധിക്കുന്ന സ്‌കാനറുകള്‍ എന്നിവയ്ക്ക് പകരമായാണ് ഇവ സ്ഥാപിക്കുക. കൈകളില്‍ വെച്ച് ഉപയോഗിക്കുന്ന സ്‌കാനറുകള്‍, വാക്ക് ത്രൂ ലോഹ സ്‌കാനറുകള്‍ എന്നിവയ്ക്ക് ലോഹമല്ലാത്തതും സ്‌ഫോടക വസ്തുക്കളുമൊന്നും കണ്ടെത്താൻ കഴിയില്ല. എന്നാൽ പുതിയതായി സ്ഥാപിക്കുന്നവയ്ക്ക് ഇവയൊക്കെ കണ്ടെത്താനാകും.

ഇക്കാര്യവുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളിലേക്ക് സർക്കുലർ അയച്ചിട്ടുണ്ട്. യാത്രക്കാര്‍ ജാക്കറ്റുകള്‍, കട്ടിയുള്ള വസ്ത്രങ്ങള്‍, ഷൂസ്, ബെല്‍റ്റ്, ലോഹമടങ്ങിയിട്ടുള്ള വസ്തുക്കള്‍ എന്നിവ ബോഡി സ്‌കാനിംഗിന് മുന്‍പായി മാറ്റിയിരിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളോടെയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. 2020 ഓടെ ഈ 105 വിമാനത്താവളങ്ങളിലും ബോഡി സ്‌കാനറുകള്‍ സ്ഥാപിക്കാനാണ് പദ്ധതി.

shortlink

Post Your Comments


Back to top button