ഖത്തര്‍: ആധുനിക സൗകര്യങ്ങളോട് കൂടിയ മീഡിയാസിറ്റി ഒരുക്കാനൊരുങ്ങി ഖത്തര്‍. . നിർമാണത്തിനായി 2019ലെ 13ാം നമ്പർ നിയമത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അംഗീകാരം നൽകി.
അന്താരാഷ്ട്ര മാധ്യമസ്ഥാപനങ്ങള്‍ക്ക് ഖത്തറില്‍ സ്വതന്ത്രമായും സുഗമമായും പ്രവർത്തിക്കാൻ വേണ്ടിയാണു മീഡിയാസിറ്റി ഒരുങ്ങുന്നത്. കൂടാതെ മാധ്യമമേഖലയിലെ സാങ്കേതിക കമ്പനികളെയും ഗവേഷണ പരിശീലന സ്ഥാപനങ്ങള്‍ക്ക് മീഡിയാസിറ്റിയില്‍ ഇടമുണ്ടാകും. മീഡിയസിറ്റിയിലെ തൊഴിൽ മേഖലയിൽ ഖത്തറി ബിരുദധാരികൾക്ക് അവസരം നൽകണമെന്നും നേരത്തെ ശൂറാ കൗൺസിൽ നി ർദേശിച്ചിരുന്നു.
ടെലിവിഷന്‍ ചാനലുകള്‍, എഫ്.എം റേഡിയോ സ്റ്രേഷനുകള്‍, ദിനപ്പത്രം, മാഗസിനുകള്‍ പുസ്തകങ്ങള്‍ എന്നിവ പുതുതായി തുടങ്ങുന്നതിനുള്ള അനുമതി പത്രങ്ങള്‍ നല്‍കുന്നതും മീഡിയാ സിറ്റിയായിരിക്കുമെന്നും നിയമത്തിലുണ്ട്. സാങ്കേതിക മേഖലയിലും പ്രൊഫഷണൽ രംഗത്തും അന്താരാഷ്ട്ര നിലവാരം പുലർത്തണമെന്നും ഏറ്റവും മികച്ച മാധ്യമ കമ്പനികളെ ആകർഷിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കാൻ നിയമം വ്യക്തമാക്കുന്നുണ്ട്.
Post Your Comments