Latest NewsKerala

ഉപതിരഞ്ഞെടുപ്പിന്റെ ആരവങ്ങളിൽ വട്ടിയൂർക്കാവ്; കുമ്മനം സ്ഥാനാർത്ഥിയോ?

വട്ടിയൂർക്കാവ് : വട്ടിയൂർക്കാവ് എംഎൽഎ കെ.മുരളീധരൻ എംപിയായതോടെ ഉപതിരഞ്ഞെടുപ്പിന്റെ ആരവങ്ങളിലാണ് മണ്ഡലം. ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാകുമോ എന്ന വാർത്ത പലയിടത്തും പ്രചരിക്കുന്നുണ്ട്.

മുരളീധരന്റെ സിറ്റിങ് സീറ്റ് നിലനിർത്തുക എന്ന വെല്ലുവിളിയാണു യുഡിഎഫിനു മുന്നിൽ. 2016 ലെ നിയമസഭാതിരഞ്ഞെടുപ്പിലെ രണ്ടാംസ്ഥാനം ‘ഒന്നാമതാക്കുക’ എന്ന അവസരവും സാധ്യതയുമാണു ബിജെപിക്ക്. അന്നും പിന്നീടും ബിജെപിക്കു പിന്നിൽ മൂന്നാംസ്ഥാനത്താകുന്നതിന്റെ നാണക്കേട് മാറ്റുകയെന്ന ദൗത്യം ഇടതുമുന്നണിക്കും.പിണറായി സർക്കാർ കേരളം ഭരിക്കുമ്പോൾ തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നിൽ രാഷ്ട്രീയമായി നിരന്തരം പിന്തള്ളപ്പെടുന്നുവെന്നത് ഇടതുമുന്നണിയെ വേട്ടയാടുന്നതായി മാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button