Latest NewsInternational

ആണവ കരാര്‍ ലംഘിച്ചു; ആരോപണത്തെ എതിര്‍ത്ത് യു.എന്‍

വിയന്ന : ഇറാന്‍ ആണവ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ലെന്ന് യുഎന്‍. വന്‍ ശക്തികളുമായി 2015 ല്‍ ഉണ്ടാക്കിയ ആണവ കരാര്‍ അനുവദിക്കുന്ന പരിധിക്കുള്ളില്‍ മാത്രമേ ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം ഉള്‍പ്പെടെ ചെയ്തിട്ടുള്ളൂവെന്ന് യുഎന്‍ ആണവോര്‍ജ ഏജന്‍സി വ്യക്തമാക്കി.

ഇറാന്‍ ആണ്വായുധം നിര്‍മിക്കാതിരിക്കുന്നതിനു പകരം അവര്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം പിന്‍വലിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് 2015ലെ ആണവ കരാര്‍. കഴിഞ്ഞവര്‍ഷം ഇതില്‍നിന്ന് യുഎസ് ഏകപക്ഷീയമായി പിന്മാറുകയും വീണ്ടും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തതാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്. കരാറില്‍ കക്ഷികളായ ജര്‍മനി, യുകെ, ഫ്രാന്‍സ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളും ഉപരോധമേര്‍പ്പെടുത്തണമെന്ന് യുഎസ് ആവശ്യപ്പെടുന്നു.

വന്‍ ശക്തികളും ഇറാനും ചേര്‍ന്നു രൂപപ്പെടുത്തിയ സംയുക്ത പ്രവര്‍ത്തന പദ്ധതിയുടെ പരിധിക്കുള്ളില്‍ നിന്നു മാത്രമാണ് ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങളെന്നു വിയന്ന ആസ്ഥാനമായുള്ള ഏജന്‍സി (ഐഎഇഎ) അംഗരാഷ്ട്രങ്ങള്‍ക്കു നല്‍കിയ രഹസ്യ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇറാന്റെ കൈവശമുള്ള സമ്പുഷ്ട യുറേനിയത്തിന്റെ ശേഖരം ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിന് ആവശ്യമായത്ര നിലവാരത്തിലേക്ക് മാറ്റിയിട്ടില്ലെന്നു സമിതി കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button