തിരുവനന്തപുരം : തിരുവല്ലം സ്റ്റേഷനില്‍ വച്ച് പോലീസിന്‍റെ മര്‍ദ്ദനത്തിനിടെ ഇറങ്ങിയോടുന്ന യുവാവിന്റെ പുതിയ ദൃശ്യങ്ങൾ പുറത്ത്. സ്റ്റേഷന് ഉള്ളിൽ ബെഞ്ചിൽ ഇരിക്കുന്ന യുവാവ് അല്പസമയത്തിന് ശേഷം ഇറങ്ങി ഓടുന്ന ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്.
ഇന്നലെ പോലീസ് സ്റ്റേഷനിൽ നിന്ന് ഉടുതുണി പോലുമില്ലാതെ യുവാവ് പുറത്തേക്ക് ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇത് വർത്തയാകുകയും ചെയ്തു. സ്റ്റേഷനുള്ളിൽ ബെഞ്ചിൽ ഇരിക്കുന്ന അനീഷ് അല്‍പ സമയത്തിന് ശേഷം ഇറങ്ങി ഓടുന്നതും സമീപത്ത് ഉണ്ടായിരുന്ന മറ്റൊരാൾ ഇത് പൊലീസുകാരെ വിളിച്ചു കാണിക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ കഴിയും.
തുടര്‍ന്ന് ഇയാള്‍ പോലീസ് സ്റ്റേഷന് പുറത്തേക്ക് ഒടുന്നു. തൊട്ട് പുറകേ പോലീസ് ഉദ്യോഗസ്ഥനും അതിന് പുറകെ ഇയാളുടെ ഭാര്യയും അമ്മയും ഇറങ്ങി പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. പൊക്സോ കേസ് പ്രതിയാണ് അനീഷ്.
Post Your Comments