സാംസങ്ങ് ഗ്യാലക്സി എം40 ജൂണ്‍ 11ന് ഇന്ത്യൻ വിപണിയിലേക്ക്. 32 എംപി പിന്‍ ക്യാമറയുമായാണ് ഫോൺ എത്തുന്നത്. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സ്ക്രീന്‍ ആണ് ഈ ഫോണിനുള്ളത്. സ്ക്രീന്‍ റെസല്യൂഷന്‍ 2340X1080 ആണ്. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 675 ആയിരിക്കും ഫോണിന്‍റെ ചിപ്പ് സെറ്റ്. 6ജിബി റാം, 128 ജിബിയാണ് ഇന്‍റേണല്‍ സ്റ്റോറേജ് എന്നിവയാണ് ഫോണിന്റെ പ്രത്യേകതകൾ. സ്ക്രീന്‍ റെസല്യൂഷന്‍ 2340X1080 ആണ്. ആന്‍ഡ്രോയ്ഡ് 9.0 പൈ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 3,5000 എംഎഎച്ചായിരിക്കും ഫോണിന്‍റെ ബാറ്ററി ശേഷി. ജൂൺ 11 മുതൽ ഫോണ്‍ ഓണ്‍ലൈനായി ആമസോണിലൂടെയും, സാംസങ്ങ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെയും ലഭിക്കും. ഏതാണ്ട് 20,000 രൂപയാണ് ഫോണിന്റെ വിലയെന്നാണ് സൂചന.
Post Your Comments