
തിരുവനന്തപുരം : മസാലബോണ്ട് ഇറക്കിയത് ലാവ്ലിന്‍ കമ്പനിയെ സഹായിക്കാനാണെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ ഇത് സംബന്ധിച്ച പരിശോധന എം.എല്‍.എമാര്‍ നടത്തുമോ എന്ന ചോദ്യത്തിന് അക്കാര്യം മുന്നണി തീരുമാനിക്കുമെന്നായിരുന്നു മറുപടി. തെരഞ്ഞെടുപ്പില്‍ ഒരു തീവ്രവാദപ്രസ്ഥാനത്തിന്റെ പിന്തുണയും കോണ്‍ഗ്രസ് നേടിയിട്ടില്ലെന്നും പ്രതിപക്ഷനേതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മസാലബോണ്ട് ഇറക്കിയതിലെ ദുരൂഹത മാറ്റണമെന്ന നിലപാട് രമേശ് ചെന്നിത്തലആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗവും കോണ്ഗ്രസിന് വോട്ട് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ്, മുസ്ലിം ജനവിഭാഗങ്ങളെ തീവ്രവാദികളായി മുദ്രകുത്താനുള്ള സി.പി.എം ശ്രമം വിലപ്പോവില്ലെന്നും പറഞ്ഞു.
അതേസമയം കിഫ്ബിയുടെ മസാലബോണ്ടുകളെപ്പറ്റി ഏതു രേഖയും എം.എല്‍.എ.മാരെ കാണിക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്പറഞ്ഞിരുന്നു. എസ്.എന്‍.സി. ലാവ്ലിനില്‍ നിക്ഷേപമുള്ള കാനഡയിലെ സി.ഡി.പി.ക്യു. മസാലബോണ്ട് വാങ്ങിയതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന്റെ ചര്‍ച്ചയ്ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments