ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ ഗവര്ണറുമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരള ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം, ഒഡീഷ ഗവര്‍ണര്‍ ഗണേഷി ലാല്‍, ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മു, ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന് എന്നിവരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. അധികാരമേറ്റതിന് പിന്നാലെ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് അബ്ദുള്‍ ഹമീദ്, കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സുറന്ബെ ജീന്‍ബെക്കോവ് എന്നിവരെയും പ്രധാനമന്ത്രി കണ്ടിരുന്നു.
Post Your Comments