ന്യൂ ഡൽഹി : വൻ തീപിടിത്തം. ന്യൂ ഡൽഹിയിലെ കൊണാട്ട് പ്ലേസിലുള്ള ന്യൂ ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ(എൻ.ഡി.എം.സി) കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് വൈകുന്നേരം ഏകദേശം 6:36നായിരുന്നു അപകടം.
Delhi: Fire breaks out on the second floor of NDMC building at Connaught Place. 6 fire tenders rushed to the spot. pic.twitter.com/SxRxn7vfub
— ANI (@ANI) June 1, 2019
ഉടന്‍ സ്ഥലത്തെത്തിയ അഗ്‌നിശമന സേനയുടെ ആറ് യൂണിറ്റുകൾ ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ 7:15ഓടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
Post Your Comments