Latest NewsKerala

കോലം കത്തിച്ച പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടി; കേരള കോണ്‍ഗ്രസി കലാപം മൂര്‍ച്ഛിക്കുന്നു

കോട്ടയം: പിജെ ജോസഫിന്‍റെയും മോൻസ് ജോസഫിന്‍റെയും കോലം കത്തിച്ചവ‍ർക്കെതിരെ അച്ചടക്ക നടപടിയുമായി കേരള കോണ്‍ഗ്രസിലെ പി ജെ ജോസഫ് വിഭാഗം. കോലം കത്തിച്ച ഇടുക്കി ഇടവെട്ടി മണ്ഡലം പ്രസിഡന്‍റിനെ സ്ഥാനത്ത് നിന്ന് നീക്കി. മാണി വിഭാഗം നേതാവ് ജയകൃഷ്ണൻ പുതിയേടത്തിനെ മണ്ഡലം പ്രസിഡന്‍റിനെ പദവിയിൽ നിന്ന് മാറ്റി കേരള കോൺ (എം) ഇടുക്കി ജില്ല പ്രസിഡന്‍റ് വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

കേരള കോണ്‍ഗ്രസിലെ കലാപം നാള്‍ക്കുനാള്‍ മൂര്‍ച്ഛിക്കുന്നതിനിടെയാണ് കോട്ടയത്ത് പിജെ ജോസഫിന്‍റെയും മോൻസ് ജോസഫിന്‍റെയും കോലം കത്തിച്ചത്. ജോസഫിനെതിരെ അധിക്ഷേപ മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് ജോസ് കെ മാണി അനുകൂല വിഭാഗം കോലം കത്തിച്ചത്.

പാ‍ർട്ടി സംസ്ഥാനകമ്മിറ്റി വിളിക്കുന്നതിനെച്ചൊല്ലി പിജെ ജോസഫും ജോസ് കെ മാണിയും ഇന്നും നേർക്കുനേർ പോരാടിയിരുന്നു. ഏകപക്ഷീയ നിലപാടുകൾ പാർട്ടിയെ ഭിന്നിപ്പിക്കുമെന്ന് ജോസഫിന് ജോസ് കെ മാണി ഇന്ന് പരസ്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നു. യോജിപ്പോടും ഒരുമയോടും കൂടി മുന്നോട്ട് പോകാനുള്ള ഒരു വഴി സംസ്ഥാനകമ്മിറ്റി വിളിച്ച് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുക എന്നതാണ് ഏറ്റവും പ്രധാനം – ഇന്ന് മാധ്യമങ്ങളെ കണ്ട ജോസ് കെ മാണി പറഞ്ഞു.

താല്ക്കാലിക ചെയർമാനാണെന്ന് കാണിച്ച് പി ജെ ജോസഫ് കത്ത് നൽകിയത് പാർ‍ട്ടിയിലാലോചിക്കാതെയാണെന്ന് വ്യക്തമാക്കി ജോസ് കെ മാണി രംഗത്തെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാനകമ്മിറ്റി വിളിക്കില്ലെന്ന കർശനനിലപാട് ജോസഫ് ആവർത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button