ന്യൂഡല്‍ഹി: എല്ലാവര്‍ക്കും കുടിവെള്ളമെത്തിക്കുന്ന ജലശക്തി പദ്ധതിയുമായി കേന്ദ്രസർക്കാർ. 2024ഓടെ എല്ലാ ജനങ്ങള്‍ക്കും ശുദ്ധജലം ഉറപ്പുവരുത്തുക എന്ന ബി.ജെ.പി തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പില്‍ വരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ജലശക്തി മന്ത്രി ഗേജന്ദ്ര സിങ് ശെഖാവത്തിന്റെ നേതൃത്വത്തില്‍ ഉടന്‍ ആരംഭിക്കും. ജല്‍ജീവന്‍ മിഷന്റെ ഭാഗമായി നല്‍ സെ ജല്‍ എന്നപേരിലുള്ള പദ്ധതിയിലൂടെ രാജ്യത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പൈപ്പ് വഴി കുടിവെള്ളമെത്തിക്കാനാണ് ലക്ഷ്യം.
ജലവിഭവ വകുപ്പ്, നദീ വികസനം, ഗംഗ പുനരുജ്ജീവനം, കുടിവെള്ളം എന്നീ വകുപ്പുകള്‍ സംയോജിപ്പിച്ചാണ് ജലശക്തി എന്ന പുതിയ വകുപ്പ് രൂപീകരിച്ചിരിക്കുന്നത്. കുടിവെള്ള പ്രശ്‌നം അടിസ്ഥാന വിഷയങ്ങളിലൊന്നായി പരിഗണിച്ച് പരിഹാരം കാണാന്‍ പ്രത്യേക മന്ത്രാലയം നിലവില്‍ വരുന്നത് സഹായകരമാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്തെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു ഈ പദ്ധതി.
Post Your Comments