Latest NewsFood & CookeryLife StyleHealth & Fitness

ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് കഴിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ സൂക്ഷിക്കുക

ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് കഴിക്കുന്നവരാണ് നിങ്ങളെങ്കിൽ സൂക്ഷിക്കുക. എളുപ്പത്തില്‍ വിശപ്പ് മാറ്റാൻ കഴിക്കുന്ന ഈ ന്യൂഡില്‍സ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമെന്ന് പുതിയ പഠനം. പ്രമുഖ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റായ ഡോ. ബ്രാഡെന്‍ ക്യുവോയുടെ നേത്രത്വത്തിലാണ് ഈ സുപ്രധാന പഠനം നടത്തിയത്. വീടുകളിൽ സാധാരണ ഗതിയിൽ ഉണ്ടാക്കുന്ന ന്യൂഡില്‍സ് ദഹിക്കാന്‍ ഒന്ന് മുതല്‍ രണ്ട് മണിക്കൂര്‍ വരെ വേണമെങ്കിൽ ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് മണിക്കൂറുകളോളം എടുക്കുമെന്നതിനാൽ ഇത് ദഹനാവയവങ്ങളെ പ്രതികൂലമായി ബാധിക്കും. ഇതില്‍ ചേര്‍ക്കുന്ന ഒരു പ്രിസര്‍വേറ്റീവാണ് ഈ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

TBHQ എന്ന പ്രിസര്‍വേറ്റീവാണ് ഇത്തരത്തിലുള്ള മാരകമായ അസുഖങ്ങള്‍ക്ക് ഇടയാക്കുന്നതെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് സ്ഥിരമായി കഴിക്കുന്നത് വയറ്റിനകത്ത് ക്യാന്‍സര്‍ വരെയുണ്ടാക്കുവാൻ കാരണമാകുന്നുവെന്നു യുഎസ് ‘ഫുഡ് ആന്റ് ഡ്രഗ് അഡിമിനിസ്‌ട്രേഷന്‍ മുന്നറിയിപ്പ് നൽകുന്നു. ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് കഴിവതും കഴിക്കാതിരിക്കുകയാണ് വേണ്ടതെന്നും ന്യൂഡില്‍സ് കഴിക്കണമെന്ന് നിര്‍ബന്ധമുള്ളപ്പോള്‍ വാങ്ങി വീട്ടില്‍ തയ്യാറാക്കി ഉപയോഗിക്കാമെന്നും പഠനത്തില്‍ പങ്കെടുത്ത ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button