കൊച്ചി: കർദ്ദിനാളിനെതിരെ നടന്ന വ്യാജരേഖ കേസിൽ ജാമ്യത്തിലിറങ്ങിയ ആദിത്യയ്ക്ക് തേവണ കോന്തുരുത്തി ഇടവകയുടെ സ്വീകരണം.വൈദികരുടെ നേതൃത്വത്തില്‍ നടന്ന സ്വീകരണയോഗത്തിലേക്ക് നൂറുകണക്കിന് ആളുകളാണ് എത്തിയത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സ്വീകരണം. റിമാന്‍ഡിലായിരുന്ന ആദിത്യ ബുധനാഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്.
ഞാൻ പോലീസ് കസ്റ്റഡിയിൽ ആയിരുന്ന സമയം എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ച് എന്റെ കൂടെയായിരുന്ന എന്‍റെ കൂടെയായിരുന്ന ഒത്തിരിപേരുണ്ട്. ഇടവകയില്‍. ഇടവകക്കാര്‍ക്കും അതിരൂപതയിലുള്ളവര്‍ക്കും നന്ദി.എന്‍റെ അപ്പച്ചനേയും അമ്മച്ചിയേയും നോക്കിയതില്‍ സന്തോഷമുണ്ട്. ഞാന്‍ പുറത്തിറങ്ങിയപ്പോഴും എന്നെ സാധാരണക്കാരനെപോലെ കാണുന്ന എല്ലാവര്‍ക്കും നന്ദി’-സ്വീകരണ വേദിയില്‍ ആദിത്യ പറഞ്ഞു.
കസ്റ്റഡി മര്‍ദ്ദനത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന ആദിത്യ ആശുപത്രിയില്‍ മൂന്നു ദിവസം ചികിത്സ തേടിയ ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. കർദ്ദിനാളിനെതിരെ വ്യാജ രേഖയുണ്ടാക്കിയത് ആദിത്യയാണെന്ന് പോലീസ് തെളിയിച്ചിരുന്നു. പരീക്ഷ എഴുതാനുള്ള കാരണത്താലാണ് ആദിത്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്.
Post Your Comments