Latest NewsTechnology

ഫേസ്ബുക്ക് മേധാവിയെന്ന സ്ഥാനം നിലനിർത്തി സുക്കർബർ​ഗ്

ഓഹരിയുടമകള്‍ അദ്ദേഹത്തോട് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി

സന്‍ഫ്രാന്‍സിസ്കോ: ഫേസ്ബുക്ക് മേധാവിയെന്ന സ്ഥാനം നിലനിർത്തി സുക്കർബർ​ഗ്, ഫേസ്ബുക്ക് സ്ഥാപകനും മേധാവിയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് സ്ഥാനം നഷ്ടപ്പെടില്ല. അടുത്തിടെ ഫേസ്ബുക്കുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ മൂലം പ്രതിസന്ധിയിലായ ഫേസ്ബുക്ക് ഡയറക്ടർ ബോർഡിൽ നിന്നും സുക്കർബർഗിനെ പുറത്താക്കണോ എന്നതില്‍ നടന്ന വോട്ടെടുപ്പില്‍ സുക്കര്‍ബര്‍ഗ് ആധിപത്യം നേടിയെന്നാണ് റിപ്പോര്‍ട്ട്. മെയ് 30നാണ് ഫേസ്ബുക്ക് ഡയറക്ടർ ബോർഡ് യോഗം നടന്നത്.

നാളുകളായി ഫേസ്ബുക്കിനെ ബാധിച്ച സ്വകാര്യതയിലെ വിട്ടുവീഴ്ചകളും സുരക്ഷാവീഴ്ചകളും ഉന്നയിച്ച് സുക്കര്‍ബര്‍ഗിനെതിരെ നീക്കം ശക്തമാക്കിയിരിക്കുകയാണ് ഫേസ്ബുക്കിലെ ഒരു കൂട്ടം ഡയറക്ടര്‍മാര്‍ ചെയ്തത്. പ്രത്യക്ഷത്തില്‍ ഇവര്‍ ഒരു പ്രതിഷേധവും നടത്തുന്നില്ലെങ്കിലും. എല്ലാം അണിയറ നീക്കങ്ങള്‍ ഇവര്‍ നടത്തി. സുക്കർബർഗിനെതിരെ വോട്ട് ചെയ്ത് പുറത്താക്കാനുള്ള വൻപ്രചാരണമാണ് നടന്നത്.

എന്നാൽ പ്രതിഷേധസൂചകമായി ആക്ടിവിസ്റ്റ് സംഘടനകളായ കളർ ഓഫ് ചെയ്‍ഞ്ച്, മജോരിറ്റി ആക്ഷൻ എന്നിവയുടെ നേതൃത്വത്തിലാണ് സുക്കർബർഗിനെതിരെയുള്ള നീക്കം. സുക്കര്‍ബര്‍ഗ് ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്തു തുടരുകയും മറ്റാരെയെങ്കിലും ചെയര്‍മാനാക്കുകയും ചെയ്യണമെന്നാണ് ട്രിലിയം വൈസ് പ്രസിഡന്‍റ് ജോനാസ് ക്രോണ്‍ ആവശ്യപ്പെട്ടത്. ഫേസ്ബുക്കില്‍ 70 ലക്ഷം ഡോളര്‍ വിലയുള്ള ഓഹരികളാണ് അവരുടെ കൈവശമുള്ളത്.

അതിനാൽ തന്നെ സുപ്രധാനമായ യോഗത്തിൽ ആ നിർദേശത്തിനു പിന്തുണ ലഭിച്ചാൽ ചെയർമാൻ സ്ഥാനത്തു നിന്ന് സുക്കർബർഗ് ഫേസ്ബുക്ക് സിഇഒ സ്ഥാനത്ത് നിന്നും മാറി നിൽക്കേണ്ടി വരുമായിരുന്നു. എന്നാല്‍ വോട്ടിംഗിലേക്ക് കാര്യം നീങ്ങിയപ്പോള്‍ സുക്കര്‍ബര്‍ഗിന് കാര്യങ്ങള്‍ അനുകൂലമായി. ഡയറക്ടര്‍ ബോര്‍ഡില്‍ വിഷയം തീര്‍ത്തും കൗതുകരമായിരുന്നു എന്നാണ് ടെക് സൈറ്റുകള്‍ പറയുന്നത്. സുക്കര്‍ബര്‍ഗിനെതിരെയുള്ള നീക്കം വിജയിക്കണമായിരുന്നെങ്കില്‍ അദ്ദേഹം അദ്ദേഹത്തിനെതിരെ വോട്ട് ചെയ്യണമായിരുന്നു. കാരണം ഡയറക്ടര്‍ ബോര്‍ഡിലെ കമ്പനിയുടെ 60 ശതമാനത്തോളം വോട്ടിങ് അവകാശവും സുക്കര്‍ബര്‍ഗിന് തന്നെയാണ്.

തന്ത്രപ്രധാനമായ മീറ്റിങില്‍ ചില ഓഹരിയുടമകള്‍ അദ്ദേഹത്തോട് ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഇവരില്‍ പ്രധാനി ജോനാസ് ക്രോണ്‍ തന്നെയായിരുന്നു. എന്നാല്‍ ഇത് കേട്ടഭാവം പോലും സുക്കര്‍ബര്‍ഗ് കാണിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

shortlink

Post Your Comments


Back to top button