
കല്പറ്റ: സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. തക്കാളിക്കും ബീൻസിനും തീപിടിച്ച വിലയാണ് വിപണികളിൽ. തക്കാളി, ബീന്‍സ്, കാരറ്റ്, പച്ചമുളക്, ചെറിയ ഉള്ളി തുടങ്ങിയവയ്ക്ക് വില വര്‍ധിച്ചു. രണ്ട് ആഴ്ചയ്ക്ക് ഇടയിലാണ് ഇത്രയധികം വില വർദ്ധനവ് ഉണ്ടായത്.
കിലോയ്ക്ക് 30 രൂപ ഉണ്ടായിരുന്ന ബീന്‍സിന് ഇപ്പോള്‍ 80 രൂപയാണ് വില. 20 രൂപയുണ്ടായിരുന്ന തക്കാളിക്ക് 50 രൂപയായി. 30 രൂപയുണ്ടായിരുന്ന പച്ചമുളകിന് 70 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നാണ് ജില്ലയിലേക്ക് പച്ചക്കറി എത്തിക്കുന്നത്. അവിടെ ഉത്പാദനം കുറഞ്ഞതാണ് വിലവര്‍ധനയ്ക്കു കാരണമായതെന്നാണ് വ്യാപാരികള്‍ പറയുന്നു. ജൂണിൽ മഴകൂടി എത്തുന്നതോടെ ഇനിയും വില വർദ്ധിക്കാനാണ് സാധ്യത.
Post Your Comments