KeralaLatest News

കേന്ദ്രത്തിലെത്തുന്ന 34-ാമത്തെ മലയാളി; കേരളത്തിനഭിമാനമായി ഈ മോദി വിശ്വസ്തന്‍

കോഴിക്കോട് : രണ്ടാം മോദിമന്ത്രിസഭയില്‍ കേരളത്തിന്റെ മുഖമായി സഹമന്ത്രി വി.മുരളീധരന്‍. ഇന്നലെ വൈകിട്ട് രാഷ്ട്രപതിഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ 52ാമനായിട്ടാണ് മുരളീധരന്‍ സത്യവാചകം ചൊല്ലിയത്. കേന്ദ്രമന്ത്രിയാകുന്ന 34ാമത്തെ മലയാളിയാണ്, അറുപതുകാരനായ വി. മുരളീധരന്‍. കമ്യൂണിസ്റ്റുകാരുടെ ശക്തി കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അനുഭാവിയുടെ മകനായി പിറന്ന വി. മുരളീധരന്റെ കര്‍മ മേഖല കേരളത്തില്‍ ബിജെപിയെ വളര്‍ത്തുക എന്നതായിരുന്നു. ഈ നിയോഗം കൃത്യതയോടെ നടപ്പാക്കിയതിന്റെ അംഗീകാരമാണ് എംപി സ്ഥാനവും ഇപ്പോള്‍ തേടിയെത്തിയിരിക്കുന്ന കേന്ദ്രമന്ത്രി പദവിയും.

muraleedharan 2

ഒമ്മുമല്ലാതിരുന്ന ഒരു പാര്‍ട്ടിയുടെ വേരോട്ടം കേരള മണ്ണില്‍ സൃഷ്ടിക്കാന്‍ അല്‍പം വിയര്‍പ്പൊഴുക്കേണ്ടി വന്നിട്ടുണ്ട് ഈ നേതാലവിന്. കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ 45 ദിവസം കാല്‍നട യാത്ര നടത്തി ബിജെപിക്കു ബൂത്ത് കമ്മിറ്റി ഉണ്ടാക്കിയ മുരളീധരന്‍, കേരളത്തിലും ബിജെപിക്കു മേല്‍വിലാസമുണ്ടാക്കിയ ശേഷമാണ് സംസ്ഥാന അധ്യക്ഷ കസേര കുമ്മനം രാജശേഖരനു കൈമാറിയത്.

muraleedharan 3

തലശേരി സ്വദേശിയായ മുരളീധരന്‍ എബിവിപിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. തലശേരി താലൂക്ക് സെക്രട്ടറി, കണ്ണൂര്‍ ജില്ലാ പ്രമുഖ്, സംസ്ഥാന സെക്രട്ടറി എന്നീ പദവികള്‍ നേടി. ബ്രണ്ണന്‍ കോളജില്‍ നിന്ന് ബിഎ ഇംഗ്ലിഷ് ലിറ്ററേച്ചര്‍ പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ പിഎസ്സി നിയമനം ലഭിച്ചു. എബിവിപിയുടെ ഉത്തരമേഖല ചുമതല ലഭിച്ചതോടെ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചു മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായി. പ്രവര്‍ത്തന മേഖല കോഴിക്കോട്ടേക്കു മാറ്റി.

muraleedharan 4

എബിവിപിയുടെ ദേശീയ സെക്രട്ടറിയായി അഞ്ചു കൊല്ലം മുംബൈയിലും മുരളീധരന്‍ പ്രവര്‍ത്തിച്ചു. ആ പഴയ തട്ടകത്തില്‍ നിന്നാണ് ആദ്യമായി എംപി സ്ഥാനം അദ്ദേഹത്തെ തേടിയെത്തുന്നതെന്നത് മറ്റൊരു യാദൃച്ഛികത. 1998ല്‍ വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് നെഹ്റു യുവ കേന്ദ്രയുടെ വൈസ് ചെയര്‍മാനും പിന്നീട് സെക്രട്ടറി റാങ്കില്‍ ഡയറക്ടര്‍ ജനറലുമായി. 13 വര്‍ഷം ആര്‍എസ്എസ് പ്രചാരകനായിരുന്നു. 2004ല്‍ ബിജെപിയുടെ പരിശീലന വിഭാഗം ദേശീയ കണ്‍വീനറായി. 2006ല്‍ പി.കെ. കൃഷ്ണദാസിന്റെ കമ്മിറ്റിയില്‍ സംസ്ഥാന വൈസ് പ്രസിഡന്റും 2009ല്‍ ബിജെപി സംസ്ഥാന പ്രസിഡന്റുമായി. ചേളന്നൂര്‍ എസ്എന്‍ കോളജ് അധ്യാപിക ഡോ. കെ.എസ്. ജയശ്രീയാണ് ഭാര്യ.

muraleedharan 5

കേരളത്തില്‍ നിന്ന് ബിജെപിക്ക് ഒരു സീറ്റുപോലും ലഭിക്കാത്തതില്‍ ദേശീയ നേതൃത്വത്തിനു കടുത്ത അതൃപ്തിയുണ്ടായിട്ടും വി. മുരളീധരന് മന്ത്രിസഭയില്‍ ഇടംലഭിച്ചത് അദ്ദേഹത്തിന്റെ നേതൃപാടവത്തിനുള്ള അംഗീകാരവും സ്വീകാര്യതയുടെ തെളിവമായി തന്നെ കണക്കാക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button