ലക്നൗ•ഉത്തര്‍പ്രദേശില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ വെടിയേറ്റ് മരിച്ചു.
ആദ്യത്തെ സംഭവത്തില്‍, എസ്.പി നേതാവ് ലാല്‍ജി യാദവിനെ മൂന്ന് ആയുധധാരികള്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. തന്റെ ജീപ്പില്‍ ജൌന്‍പൂര്‍ പട്ടണത്തിലേക്ക് പോകുംവഴിയായിരുന്നു ആക്രമണം.
നെഞ്ചിലും, വയറ്റിലും, മുഖത്തും ഗുരുതരമായി പരിക്കേറ്റ യാദവിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.
മുന്‍ വൈരാഗ്യമാകാം കൊലപാതകത്തിന് പിന്നിലെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്.പി നേതാവ് പരസ് നാഥ് യാദവിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി.
മറ്റൊരു സംഭവത്തില്‍ ദാദ്രി നിയമസഭാ മണ്ഡലത്തിന്റെ ചുമതല വഹിക്കുന്ന എസ്.പി നേതാവ് രാംതെഗ് കട്ടാരയ ഗ്രേറ്റര്‍ നോയിഡയില്‍ വച്ച് വെടിയേറ്റു മരിക്കുകയായിരുന്നു. ഒരു മീറ്റിങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് പോകുന്ന വഴി കട്ടാരയയെ അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
കട്ടാരയ ഉടനെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
Post Your Comments