ന്യൂഡല്‍ഹി : നാവിക സേന മേധാവി അഡ്മിറല്‍ സുനില്‍ ലാംബ ഇന്ന് വിരമിക്കും. നാവിക സേനയില്‍ നാല് പതിറ്റാണ്ട് കാലത്തെ സേവനത്തിന് ശേഷമാണ് സുനില്‍ ലാംബ വിരമിക്കുന്നത്. 2016ലാണ് സുനില്‍ ലാംബ പദവിയിലേക്കെത്തിയത്. വൈസ് അഡ്മിറല്‍ കരംഭീര്‍ സിങ്ങാണ് പുതിയ കരസേന മേധാവി. നിലവില്‍ ഈസ്റ്റേണ്‍ നാവിക കമാന്‍ഡില്‍ ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫാണ് കരംഭീര്‍ സിങ്. 1980ലാണ് ഇന്ത്യന്‍ നാവിക സേനയില്‍ കരംഭീര്‍ സിങ് ചേരുന്നത്.
37 വര്‍ഷത്തെ സൈനിക സേവനത്തിനിടയില്‍ അതിവിശിഷ്ട സേവാമെഡലും പരമ വിശിഷ്ട സേവാ മെഡലും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ഐസിജിഎസ് ചന്ദ്ബിബി, ഐഎന്‍എസ് വിദ്യാദുര്‍ഗ്, ഐഎന്‍എസ് റാണ, ഐഎന്‍എസ് ഡല്‍ഹി തുടങ്ങിയ കപ്പലുകളിലെ നാവിക ഉദ്യോഗസ്ഥനായിരുന്നു. അതേസമയം, കരംഭീറിനെ നിയമനത്തിനെതിരെ പരാതി ട്രൈബ്യൂണലില്‍ നിലനില്‍ക്കുന്നുണ്ട്. സീനിയോറിറ്റി മറികടന്നാണ് കരംഭീറിന്റെ നിയമനമെന്ന് കാട്ടി വൈസ് അഡ്മിറല്‍ ബിമല്‍ വര്‍മ്മയാണ് പരാതി നല്‍കിയിട്ടുള്ളത്.
Post Your Comments